
തിരുവനന്തപുരം : ഹൃദയാഘാതത്തെ തുടര്‍ന്ന് തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ആരോഗ്യ സ്ഥിതി മാറ്റമില്ലാതെ തുടരുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാല്‍ തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിലെത്തി വിഎസിന്റെ മകന്‍ അരുണ്‍കുമാറുമായി രോഗവിവരങ്ങള്‍ ആരാഞ്ഞു.
വി.എസ് 72 മണിക്കൂര്‍ നിരീക്ഷണത്തിലാണെന്നും ആരോഗ്യ സ്ഥിതിയില്‍ കാര്യമായ പുരോഗതിയില്ലെന്നും അരുണ്‍കുമാര്‍ പറഞ്ഞതായി കെ.സി വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു.
വിവിധ ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ വിഎസിന്റെ ശ്വസനവും രക്തസമ്മര്‍ദ്ദവും വൃക്കകളുടെ പ്രവര്‍ത്തനവും സാധാരണ നിലയിലാക്കാന്‍ ശ്രമിക്കുകയാണെന്ന് ഇന്നലെ ഉച്ചയോടെ പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കുന്നു. വിദഗ്ധ ഡോക്ടര്‍മാരടങ്ങിയ മെഡിക്കല്‍ സംഘമാണ് വിഎസിനെ പരിചരിക്കുന്നത്. തിങ്കളാഴ്ച രാവിലെയാണ് വിഎസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള സിപിഎം നേതാക്കള്‍ ആശുപത്രിയിലെത്തി അച്യുതാനന്ദനെ സന്ദര്‍ശിച്ചിരുന്നു.