ബിജെപിയുടെ തിരുവനന്തപുരം മേയർ സ്ഥാനാർത്ഥിയായി വിവി രാജേഷ്. ബിജെപി കേന്ദ്ര നേതൃത്വവും രാജീവ് ചന്ദ്രശേഖറും നടത്തിയ ചർച്ചയിലാണ് തീരുമാനം. ആര്‍ ശ്രീലേഖയെ മേയർ സ്ഥാനാർത്ഥിയാക്കാർ ചർച്ചകൾ നടന്നെങ്കിലും ശ്രീലേഖ മേയർ ആവുന്നതിനെ ഒരു വിഭാഗം എതിർക്കും. അതേസമയം, ശ്രീലേഖ ഡെപ്യൂട്ടി മേയറും ആകില്ല എന്നും റിപ്പോർട്ടുകളുണ്ട്. ആശാനാഥ് ഡെപ്യൂട്ടി മേയർ ആയേക്കും.
തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ സ്ഥാനാർത്ഥിയെ തീരുമാനിക്കുന്നതിൽ ബിജെപിയിൽ ഭിന്നത രൂക്ഷമായിരുന്നു. നിലനില്‍ക്കുന്ന സാഹചര്യം വീട്ടിലെത്തി നേതാക്കൾ ശ്രീലേഖയെ ധരിപ്പിക്കുകയായിരുന്നു. കൂടാതെ നിയമസഭാ സീറ്റ് ഓഫർ ചെയ്തെന്നും ജയസാധ്യത കൂടുതലുള്ള സീറ്റ് വാഗ്ദാനം ചെയ്തെന്നുമാണ് സൂചന. നാല് പതിറ്റാണ്ടായി തുടരുന്ന ഇടതുകോട്ട തകർത്താണ് അൻപത് സീറ്റുമായി ബിജെപി തിരുവനന്തപുരം കോർപ്പറേഷൻ പിടിച്ചത്. സീറ്റ് ഇരട്ടിയാക്കി യുഡിഎഫ് വൻ മുന്നേറ്റമുണ്ടാക്കിയിരുന്നു. സംസ്ഥാന ചരിത്രത്തിലാദ്യമായാണ് ബിജെപിക്ക് ഒരു കോർപ്പറേഷൻ ഭരണം ലഭിക്കുന്നത്.
VV Rajesh Thiruvananthapuram mayoral candidate at the end of the discussions












