‘വാഹ് ഇന്ത്യ പോസ്റ്റ്!’ ഉത്തർപ്രദേശിൽ റയിൽവേ ട്രാക്കുകളിലേക്ക് പാഴ്സലുകൾ വലിച്ചെറിയുന്നതിന്റെ വിഡിയോ പുറത്ത്; പ്രതിഷേധം ശക്തം, സൂപ്പർവൈസർമാർക്കെതിരെ നടപടി

ന്യൂഡൽഹി: ഉത്തർപ്രദേശിലെ മാ ബെൽഹാദേവി ധാം പ്രതാപ്ഗഢ് റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ഇന്ത്യൻ പോസ്റ്റൽ ജീവനക്കാർ പാഴ്സൽ ബാഗുകളും കത്തുകളും പ്ലാറ്റ്ഫോമിൽ നിന്ന് നേരിട്ട് റെയിൽവേ പാളത്തിലേക്ക് ഇറക്കിയിടുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ കാണുന്നത്.

നവംബർ 23-ന് വൈകുന്നേരം 4.25-ഓടെയാണ് സംഭവം. വീഡിയോ പകർത്തിയ വ്യക്തി പറഞ്ഞതനുസരിച്ച്, ആദ്യം കണ്ടതൊന്നും വിശ്വസിക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. കുറച്ച് നിമിഷങ്ങൾക്കുശേഷം എല്ലാ രംഗവും ഷൂട്ട് ചെയ്തു. “India Post പാഴ്സലുകൾ ഡെലിവർ ചെയ്യുകയാണ്… പക്ഷേ നിങ്ങൾ കരുതുന്ന രീതിയിൽ അല്ല. ഇവർ പാഴ്സലുകൾ പാളത്തിലേക്കാണ് എറിഞ്ഞുകൊണ്ടിരിക്കുന്നത്. ട്രെയിൻ വരികയായാൽ എല്ലാം തകർന്നുപോകും.” എന്ന് അദ്ദേഹം വീഡിയോയിൽ അദ്ദേഹം പറയുന്നുണ്ട്.

എത്ര മാന്യമായി ആണ് അവർ നിങ്ങളുടെ പാഴ്സലുകൾ എറിഞ്ഞ് കൊണ്ടിരിക്കുന്നത്. ഇതിൽ ഒരു പുതിയ iPhone ഉണ്ടായിരുന്നു എന്ന് കരുതൂ. ഇത് മാലിന്യം അല്ല. ആരുടുയൊക്കെയോ പ്രിയപ്പെട്ടവർ അയച്ച സാധനങ്ങളാണെന്നും പാളത്തിലെങ്ങും കിടക്കുന്ന പാഴ്സലുകളിലേക്കു വിരൽചൂണ്ടി അദ്ദേഹം പറയുന്നു.

വീഡിയോയുടെ അവസാനം, അദ്ദേഹം തൊഴിലാളികളോട് “തുടരട്ടെ, പാഴ്സലുകൾ എറിഞ്ഞുകൊണ്ടിരിക്കുക” എന്ന് വിളിക്കുന്നു. അതുകേട്ട് തൊഴിലാളികൾ വീഡിയോ പകർത്തുന്നത് നിർത്താൻ ആവശ്യപ്പെടുന്നതും വീഡിയോ ഷൂട്ട് ചെയ്യുന്നത് തുടർന്നപ്പോൾ അവർ ജോലി നിർത്തിയതും വീഡിയോയിൽ കാണാം.

“Waah, @railminindia @indiapost_dop waah!!” എന്ന ക്യാപ്ഷനോടെയായിരുന്നു വീഡിയോ പോസ്റ്റ് ചെയ്തത്. വീഡിയോ വേഗത്തിൽ വൈറലായി. നിരവധി വിമർശനങ്ങൾ ഉയർന്നു. സംഭവത്തെ തുടർന്ന് വീഡിയോയിൽ കാണുന്ന സംഭവത്തെ കുറിച്ച് ഞങ്ങൾ ഖേദിക്കുന്നു. വിഷയം ഗൗരവത്തിൽ എടുത്തിട്ടുണ്ട്. ആവശ്യമായ നടപടി ആരംഭിച്ചു. മെയിൽ സുരക്ഷിതമായി കൈകാര്യം ചെയ്യാനുള്ള ഞങ്ങളുടെ പ്രതിബദ്ധത തുടരുന്നുവെന്നും ഇന്ത്യാ പോസ്റ്റ് ട്വിറ്ററിൽ പ്രസ്താവന പുറത്തിറക്കി.

മെയിൽ ബാഗുകൾ തെറ്റായി കൈകാര്യം ചെയ്ത പുറത്തു നിന്നുള്ള ജീവനക്കാരെ നീക്കം ചെയ്തിട്ടുണ്ട്. സൂപ്പർവൈസർമാരുടെ അലംഭാവത്തിനും നടപടി എടുത്തു. മെയിൽ ബാഗുകൾ ശരിയായി മാറ്റാനായി റെയിൽവെയോട് റാംപ് ഒരുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രയാഗ്രാജ് പോസ്റ്റൽ റീജിയൻ പ്രസ്താവനയിൽ പറഞ്ഞു.

സംഭവത്തിൽ സോഷ്യൽ മീഡിയയിൽ പലരും ഞെട്ടലും ദുഖവും രേഖപ്പെടുത്തി.Good job bhai എന്ന് ഒരു ഉപയോക്താവ് കുറിച്ചു. മറ്റൊരാൾ വകുപ്പിനെ ടാഗ് ചെയ്ത് മോണിറ്ററിംഗും കർശന ശിക്ഷയും ഇല്ലാത്തതിന്റെ ഉദാഹരണമാണ് ഇത്. അതുകൊണ്ടാണ് പാഴ്സലുകൾ പൊട്ടിയും തകർന്നും എത്തുന്നത്. സർക്കാർ ജോലി എന്ന് പറഞ്ഞാൽ ശമ്പളം, ഇൻക്രിമെന്റ്… ഉത്തരവാദിത്വം ഇല്ല!” എന്നും കുറിച്ചു. വീഡിയോ ഇപ്പോഴും വ്യാപകമായി ചർച്ചയാകുകയാണ്.

A video from Ma Belhadevi Dham Pratapgarh Railway Station in Uttar Pradesh has triggered outrage online after it showed India Post workers casually hurling mail bags and parcels onto the railway tracks on Platform

More Stories from this section

family-dental
witywide