അസമിലെ കല്‍ക്കരി ഖനിയില്‍ വെള്ളം നിറഞ്ഞ് ദുരന്തം; ഒമ്പത് തൊഴിലാളികള്‍ കുടുങ്ങി, ഒരാളുടെ മൃതദേഹം കണ്ടെത്തി, രക്ഷാപ്രവര്‍ത്തനത്തിന് നേവി

ന്യൂഡല്‍ഹി: അസമിലെ ദിമ ഹസാവോയിലെ കല്‍ക്കരി ഖനി വെള്ളം നിറഞ്ഞതിനു പിന്നാലെ നടത്തിയ തിരച്ചിലില്‍ ഒരു മൃതദേഹം കണ്ടെത്തി. രണ്ടുദിവസമായി ഖനിയില്‍ വെള്ളം നിറഞ്ഞ അവസ്ഥയാണ്. ഒമ്പത് തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.

നേവി സംഘമാണ് ഇപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. ഡൈവേഴ്സാണ് ഖനിയുടെ അടിത്തട്ടില്‍ നിന്ന് മൃതദേഹം കണ്ടെടുത്തത്. നാവികസേന, സൈന്യം, എന്‍ഡിആര്‍എഫ് എസ്ഡിആര്‍എഫ് ഉദ്യോഗസ്ഥര്‍ അടക്കം രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

അതേസമയം, കല്‍ക്കരി മന്ത്രി ജി കിഷന്‍ റെഡ്ഡിയുമായി സംസാരിച്ചതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു. ബുധനാഴ്ച മുതല്‍ കോള്‍ ഇന്ത്യയുടെ ഒരു സംഘം രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കുചേരുമെന്ന് അദ്ദേഹം ഉറപ്പുനല്‍കിയിട്ടുണ്ടെന്നും ക്വാറിക്കുള്ളിലെ ജലനിരപ്പ് 100 അടിയോളം ഉയര്‍ന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

More Stories from this section

family-dental
witywide