അവള്‍ക്കൊപ്പം എന്ന ഹാഷ്ടാഗില്‍ നീതിക്കായുള്ള 3215 ദിവസത്തെ കാത്തിരിപ്പ് എന്ന തലക്കെട്ടിൽ അതിജീവിതയ്ക്ക് പിന്തുണയുമായി ഡബ്ല്യുസിസി. നടിയെ ആക്രമിച്ച കേസില്‍ വിധി പറയാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കേയാണ് അതിജീവിതയുടെ ധൈര്യവും പ്രതിരോധശേഷിയേയും പ്രകീര്‍ത്തിക്കുന്ന ഫേയ്സ്ബുക്ക് പോസ്റ്റുമായി ഡബ്ല്യുസിസി എത്തിയിരിക്കുന്നത്.
പോസ്റ്റിന്റെ തുടക്കം ഇരയാക്കപ്പെടലില്‍ നിന്നും അതിജീവനത്തിലേക്കുള്ള ഈ യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ലെന്ന വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ടാണ് . അവള്‍ തുറന്നുവിട്ട പ്രതിരോധം ബാധിച്ചത് സിനിമയിലെ സ്ത്രീകളെ മാത്രമല്ല സിനിമ വ്യവസായത്തേയും കേരളക്കരയെ ഒന്നാകെയുമാണ് ആ പ്രതിരോധം നമ്മുടെ സമൂഹ മനസാക്ഷിയെ പൊളിച്ചെഴുതിയെന്നും മാറ്റത്തിനായി ശബ്ദമുയര്‍ത്തിയെന്നും ഡബ്ല്യുസിസി കുറിച്ചു.
നിയമസംവിധാനത്തിലുള്ള വിശ്വാസം കൈവിടാതെ അവള്‍ കാണിച്ച ധൈര്യത്തിനും പ്രതിരോധത്തിലും സമാനതകളില്ല. അവളുടെ പോരാട്ടം എല്ലാ അതിജീവിതകള്‍ക്കും വേണ്ടിയുള്ളതാണെന്നും തങ്ങള്‍ അവളോടൊപ്പവും മറ്റെല്ലാ അതിജീവിതമാര്‍ക്കും ഒപ്പമാണെന്നും ഡബ്ലുസിസിയുടെ പറയുന്നു.നടി ആക്രമിക്കപ്പെട്ട പശ്ചാത്തലത്തില്‍ സിനിമയിലെ സ്ത്രീകളുടെ സുരക്ഷയും അവകാശ സംരക്ഷണവും മലയാള സിനിമാ രംഗത്ത് കാലങ്ങളായി തുടര്‍ന്ന് വന്ന ആണ്‍കോയ്മയും ചര്‍ച്ചയായ പശ്ചാത്തലത്തിലാണ് ഡബ്ല്യുസിസി രൂപംകൊള്ളുന്നത്. അന്ന് ഡബ്ല്യുസിസി ഫേസ്ബുക്കില്‍ പങ്കുവച്ച അവള്‍ക്കൊപ്പമെന്ന ഹാഷ്ടാഗ് കേരളമാകെ ഏറ്റെടുത്തിരുന്നു.
wcc supporting fb post in actress assault case









