
ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. ജൂണ്‍ 24 ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് പാക് പ്രധാനമന്ത്രി ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് സന്നദ്ധത അറിയിച്ചത്.
പ്രശ്‌നപരിഹാരത്തിനായി ഇന്ത്യയുമായി അര്‍ത്ഥവത്തായ ചര്‍ച്ച നടത്താന്‍ പാകിസ്ഥാന്‍ ഒരുക്കമാണെന്ന് ഷെരീഫ് പറഞ്ഞു. റേഡിയോ പാകിസ്ഥാനാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. ജമ്മു-കശ്മീര്‍, ജലം, വ്യാപാരം, ഭീകരവാദം അടക്കമുള്ള വിഷയങ്ങളില്‍ ചര്‍ച്ചയ്ക്ക് ഒരുക്കമാണെന്ന് പാക് പ്രധാനമന്ത്രി അറിയിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു















