”അപരിചിതരോടും ദരിദ്രരോടും ദയ കാണിക്കണം, അവരെ സഹായിക്കാതിരിക്കുന്നത് ദൈവത്തെ തന്നെ നിരസിക്കുന്നതിന് തുല്യം”- ക്രിസ്തുമസ് സന്ദേശത്തിൽ മാർപാപ്പ

റോം: തിരുപ്പിറവിയുടെ ഓർമ്മയിൽ ക്രിസ്മസിനെ വരവേറ്റ് ലോകം. അപരിചിതരോടും ദരിദ്രരോടും ദയ കാണിക്കണമെന്നും അവരെ സഹായിക്കാതിരിക്കുന്നത് ദൈവത്തെ തന്നെ നിരസിക്കുന്നതിന് തുല്യമാണെന്നും ക്രിസ്മസ് സന്ദേശത്തിൽ മാർപാപ്പ . മാർപ്പാപ്പയായി തെരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള ലിയോ പതിനാലാമന്റെ ആദ്യ ക്രിസ്മസാണിത്. ഉണ്ണിയേശുവിന്റെ ജനനപ്രഖ്യാപനത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. പിന്നീട് അൾത്താരയുടെ മുന്നിലുള്ള ബൈബിൾ പ്രതിഷ്ഠാപീഠത്തിൽ പട്ടിൽ പൊതിഞ്ഞ് വെച്ചിരിക്കുന്ന ഉണ്ണിയേശുരൂപം മാർപാപ്പ അനാവരണം ചെയ്തു

ഭൂമിയിൽ മനുഷ്യർക്ക് ഇടമില്ലെങ്കിൽ അവിടെ ദൈവത്തിനും ഇടമുണ്ടാകില്ലെന്ന് മാർപാപ്പ ഓർമ്മിപ്പിച്ചു. സഹായം ആവശ്യമുള്ളവരെ നിരസിക്കുന്നത് ദൈവത്തെ നിരസിക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം ക്രിസ്മസ് തലേന്ന് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ നടന്ന കുർബാനയിൽ പറഞ്ഞു. ആധുനിക സമ്പദ്‌വ്യവസ്ഥ മനുഷ്യരെ കേവലം കച്ചവടച്ചരക്കായി കാണുമ്പോൾ, ദൈവം നമുക്കിടയിൽ ഒരാളായി അവതരിച്ച് ഓരോ വ്യക്തിയുടെയും അനന്തമായ അന്തസ്സ് വെളിപ്പെടുത്തിയെന്ന് അദ്ദേഹം വ്യക്തമാക്കി. 2025-ലെ ഒൻപതാം ലോക ദരിദ്ര ദിന സന്ദേശത്തിൽ, ദരിദ്രർ വെറും സഹായം ലഭിക്കേണ്ടവർ മാത്രമല്ലെന്നും, മറിച്ച് എല്ലാവരുടെയും ജീവിതത്തെ പ്രകാശിപ്പിക്കാൻ കഴിയുന്ന യഥാർത്ഥ പ്രത്യാശയുടെ സാക്ഷികളാണെന്നും അദ്ദേഹം പറഞ്ഞു. ആയുധങ്ങളോ അവഗണനയോ കൊണ്ടല്ല, മറിച്ച് നീതിയും പങ്കുവെക്കലും സ്‌നേഹവും വഴി മാത്രമേ ദാരിദ്ര്യം മറികടക്കാൻ കഴിയൂ എന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ഒരു പുഞ്ചിരിയോ, ചെറിയൊരു സൗഹൃദ ചേഷ്ടയോ, മറ്റൊരാളെ ശ്രദ്ധിക്കാൻ തയ്യാറാകുന്നതോ പോലുള്ള ലളിതമായ പ്രവൃത്തികൾ ലോകത്ത് സമാധാനം സ്ഥാപിക്കാൻ സഹായിക്കുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. സെന്റ് പീറ്റേഴ്‌സ് ചത്വരത്തിൽ തടിച്ചുകൂടിയ വിശ്വാസികളോട് പ്രതികൂല കാലാവസ്ഥയിലും അവിടെ എത്തിയതിനും ദരിദ്രരോടുള്ള കരുണ കാണിച്ചതിനും അദ്ദേഹം നന്ദി അറിയിച്ചു.

We must be kind to strangers and the poor, not helping them is like rejecting God himself” – Pope in Christmas message.

Also Read

More Stories from this section

family-dental
witywide