കൊച്ചി പഴയ കൊച്ചിയല്ല! വൈകിട്ട് 4 മുതൽ രാത്രി 12 വരെ പൊളിയാകും, വെൻഡർലാന്‍റ് മിഡ് നൈറ്റ് മാര്‍ക്കറ്റിന് തുടക്കമായി

കൊച്ചി: വുമണ്‍ എന്റര്‍പ്രെനേഴ്‌സ് നെറ്റ്വർക്ക് കൊച്ചിന്‍ ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന വെന്‍ മിഡ്നൈറ്റ് മാര്‍ക്കറ്റിന് തുടക്കമായി. ഹൈബി ഈഡൻ എം പിയാണ് വെന്‍ മിഡ്നൈറ്റ് മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്തത്. കൊച്ചിയുടെ സാംസ്കാരികമായ മാറ്റമാണ് വെൻഡർലാന്‍റ് നൈറ്റ് മാർക്കറ്റ് അടയാളപ്പെടുത്തുന്നതെന്ന് ഹൈബി ഈഡൻ പറഞ്ഞു. രാജ്യത്തെ മികച്ച നഗരമായി കൊച്ചി മാറുകയാണ്. ബിസിനസ് രംഗത്ത് ക്രിയാത്മകമായാണ് വനിതകൾ ചിന്തിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഉദ്ഘാടന ചടങ്ങിൽ നിമിൻ ഹിലാൽ സ്വാഗതം പറഞ്ഞു. ഷീല കൊച്ചൗസേപ്പ് ആദ്യ വിൽപന ഉദ്ഘാടനം നടത്തി. എറണാകുളം രാജേന്ദ്ര മൈതാനത്ത് വെൻഡർലാന്‍റ് മിഡ് നൈറ്റ് മാർക്കറ്റ് ഇന്നും തുടരും. വൈകിട്ട് നാലു മുതൽ രാത്രി 12 വരെയാണ് മിഡ് നൈറ്റ് മാർക്കറ്റ്. വ്യത്യസ്ത ഇനം വസ്ത്രങ്ങൾ, ആഭരണങ്ങൾ, കളിപ്പാട്ടങ്ങൾ, ഭക്ഷ്യ വിഭവങ്ങളുടെ സ്റ്റാളുകൾ, മറ്റ് നിരവധി ഉത്പന്നങ്ങൾ തുടങ്ങി വനിതാ സംരംഭകരുടെ ചുവടുവെയ്പുകളാണ് വെൻഡർലാന്‍റിൽ ഒരുക്കിയിരിക്കുന്നത്.

കൊച്ചിയെ സന്തോഷങ്ങളുടെ സംഗമസ്ഥാനം എന്നതിനപ്പുറം സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും സുരക്ഷിതമായ ഇടം എന്നുകൂടി ജനങ്ങളെ ബോധവല്‍ക്കരിക്കുക എന്നതാണ് ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നതിലൂടെ വെൻ ലക്ഷ്യമിടുന്നത്. രാത്രി 11 മുതല്‍ 12 വരെ നിശ്ശബ്ദ നൃത്തവിരുന്നായ സൈലന്‍റ് ഡിസ്‌കോ നടക്കും. 100 രൂപയാണ് ടിക്കറ്റ് നിരക്ക്. നാലു പേരടങ്ങുന്ന കുടുംബത്തിന് 250 രൂപയും വിദ്യാര്‍ഥി ഐ ഡിയുള്ളവര്‍ക്ക് 50 രൂപയുമാണ് ടിക്കറ്റ് ചാര്‍ജ്. 10 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യമാണ്.

More Stories from this section

family-dental
witywide