കേരള ജനങ്ങൾ ചെയ്ത പാതകമെന്ത്? 17000 കോടി വെട്ടി കേന്ദ്ര സർക്കാർ ശ്വാസം മുട്ടിക്കുന്നു; നിർമല സീതാരാമനെ കണ്ട് പ്രതിഷേധം അറിയിച്ച് ബാലഗോപാൽ

കേരളത്തിന് ലഭിക്കേണ്ട 17,000 കോടി രൂപ കേന്ദ്രം വെട്ടിക്കുറച്ചതിനെത്തുടർന്ന് പ്രതിഷേധം ശക്തമാക്കി സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ഡൽഹിയിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ, കേരളത്തെ മാത്രം ലക്ഷ്യമിട്ടുള്ള ശ്വാസം മുട്ടിക്കുന്ന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്ന് അദ്ദേഹം വിമർശിച്ചു. “കേരളത്തിലെ ജനങ്ങൾ എന്തു പാതകമാണ് ചെയ്തത്?” എന്ന് ചോദിച്ച ബാലഗോപാൽ, ഐജിഎസ്ടി പൂളിൽ നിന്ന് 965 കോടി രൂപയടക്കം വലിയ തുക കുറഞ്ഞതും കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതും പുനഃപരിശോധിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടതായി വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് കാലത്ത് ഇത്തരം നടപടികൾ ഗൗരവമായി കാണണമെന്നും, കേരളത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടു വരികയാണെന്നും അദ്ദേഹം പറഞ്ഞു. അങ്ങേയറ്റം ശ്വാസം മുട്ടിക്കുന്ന നിലപാടാണ് കേന്ദ്രം തുടരുന്നത്. ഇങ്ങനെ ബുദ്ധിമുട്ടിക്കാൻ കേരളത്തിലെ ജനങ്ങൾ എന്തു പാതകമാണ് ചെയ്തതെന്നും ധനമന്ത്രി ചോദിച്ചു. ഇതിൽ ബി ജെ പി നേതാക്കളുടെ നിലപാട് എന്താണെന്നും അദ്ദേഹം ആരാഞ്ഞു. യു ഡി എഫ് എന്ത് പ്രതികരണം നടത്തുന്നുവെന്നും ധനമന്ത്രി ചോദിച്ചു. കേരളത്തിന്‍റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ട് വരികയാണെന്നും ബാലഗോപാൽ അഭിപ്രായപ്പെട്ടു.

തദ്ദേശ തിരഞ്ഞെടുപ്പ് പരാജയത്തെ പാഠമാക്കി സംഘടനാതലത്തിൽ പരിശോധന നടത്തുമെന്നും, കോൺഗ്രസിന്റെ ചില നിലപാടുകൾ ഇരിക്കുന്ന കൊമ്പ് മുറിക്കുന്നതിന് തുല്യമാണെന്നും ബാലഗോപാൽ വിമർശിച്ചു. കരോൾ സംഘങ്ങളെ ആക്രമിക്കുന്ന വർഗീയ പ്രവണതകൾ കേരളം അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

More Stories from this section

family-dental
witywide