
അഹമ്മദാബാദിൽ 270 പേരുടെ മരണത്തിനിടയാക്കിയ എയർ ഇന്ത്യ വിമാനാപകടത്തിന് ഒരു മാസത്തിനുശേഷം, പുറത്തുവന്ന എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (AAIBയുടെ പ്രാഥമിക റിപ്പോർട്ടിൽ അപകടത്തിൻ്റെ അവസാന നമിഷത്തെ കുറിച്ച് പറയുന്നത് ഇങ്ങനെ:
അഹമ്മദാബാദ് സർദാർ വല്ലഭായ് പട്ടേൽ എയർപോർട്ട് റൺവേയിൽ നിന്ന് പറന്നുയർന്ന എയർഇന്ത്യ വിമാനം 180 നോട്ട് എയർ സ്പീഡ് കൈവരിച്ചു. അതുവരെ എല്ലാം ഭദ്രമായിരുന്നു. അതിനു ശേഷം ഒരു സെക്കൻഡിൻ്റെ ഇടവേളയിൽ രണ്ട് ഇന്ധന സ്വിച്ചുകളും ഓഫായി. ( RUN-ൽ നിന്ന് CUTOFF സ്ഥാനത്തേക്ക് മാറി). അതോടെ രണ്ട് എൻജിനിലേക്കുമുള്ള ഇന്ധനം നിലച്ചു. വിമാനത്തിൻ്റെ ത്രസ്റ്റ് നഷ്ടപ്പെടാൻ തുടങ്ങി.
തുടർന്ന്, “കോക്ക്പിറ്റ് വോയ്‌സ് റെക്കോർഡിംഗിൽ, പൈലറ്റുമാരിൽ ഒരാൾ മറ്റൊരാളോട് എന്തിനാണ് കട്ട്ഓഫ് ചെയ്തതെന്ന് ചോദിക്കുന്നത് കേൾക്കുന്നു. മറ്റേ പൈലറ്റ് “ഞാൻ അങ്ങനെ ചെയ്തില്ലെന്ന്” മറുപടി നൽകുന്നുമുണ്ട്. ഉടൻ തന്നെ എഞ്ചിൻ ഒന്നിൻ്റെ ഇന്ധന കട്ട്ഓഫ് സ്വിച്ച് CUTOFF-ൽ നിന്ന് RUN-ലേക്ക് മാറ്റി. നാലു സെക്കൻഡുകൾക്ക് ശേഷം എഞ്ചിൻ 2 ഇന്ധന സ്വിച്ചും CUTOFF-ൽ നിന്ന് RUN-ലേക്ക് മാറുന്നു.
ഒൻപത് സെക്കൻഡുകൾക്ക് ശേഷം, പൈലറ്റുമാരിൽ ഒരാൾ “മെയ്ഡേ മെയ്ഡേ മെയ്ഡേ” എന്ന് എയർ ട്രാഫിക് കൺട്രോൾ ഓഫീസർമാർക്ക് സന്ദേശം അയച്ചു. താമസിയാതെ, വിമാനം തകർന്നുവീണു.
What happened in the cockpit at the last minute Ahmedabad plane crash