ഗംഗ ഇല്ലാത്ത കാനഡയില്‍ എന്ത് ‘ഗംഗാ ആരതി ? വൈറല്‍ വീഡിയോയ്ക്ക് സമ്മിശ്ര പ്രതികരണവുമായി സോഷ്യല്‍ മീഡിയ

ന്യൂഡല്‍ഹി : കാനഡയില്‍ പ്രവാസികള്‍ നടത്തിയ ‘ഗംഗാ ആരതി’ വീഡിയോയ്ക്ക് സമ്മിശ്ര പ്രതികരണവുമായി സോഷ്യല്‍ മീഡിയ. ഈ ആഴ്ച ആദ്യം മിസിസാഗയിലെ ക്രെഡിറ്റ് നദിയുടെ തീരത്ത് കാനഡയിലെ ഇന്ത്യന്‍ സമൂഹമാണ് ഗംഗാ ആരതി നടത്തിയത്. ഇന്ത്യയില്‍, പ്രത്യേകിച്ച് വാരണാസി, ഋഷികേശ്, ഹരിദ്വാര്‍ എന്നിവിടങ്ങളില്‍ നടത്തിവരാറുള്ള ഗംഗാ ആരതി മറ്റൊരു രാജ്യത്ത് മറ്റൊരു നദിയില്‍ നടത്തിയതിനെ പലരും പരിഹസിച്ചു.

ടൊറന്റോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് പറയുന്നതനുസരിച്ച്, RadioDhishum ആണ് പരിപാടി സംഘടിപ്പിച്ചത്. കോണ്‍സല്‍ സഞ്ജീവ് സക്ലാനിയടക്കം ഈ മതപരമായ പരിപാടിയില്‍ പങ്കെടുത്തിരുന്നു. കോണ്‍സുലേറ്റ് തന്നെ പരിപാടിയുടെ ഫോട്ടോകള്‍ പങ്കുവെച്ചിരുന്നു. പരിപാടിയില്‍ നടത്തിയ ആചാരങ്ങള്‍ വ്യക്തമാക്കുന്ന വീഡിയോ പ്രിയങ്ക ഗുപ്ത എന്ന ഇന്‍സ്റ്റാഗ്രാം ഉപയോക്താവും പങ്കുവെച്ചിട്ടുണ്ട്. ‘കാനഡയിലെ ഈ 10 വര്‍ഷത്തിനിടയില്‍, ഇന്നലെ ഞങ്ങള്‍ക്ക് ഏറ്റവും മികച്ച ഒരു സായാഹ്നം അനുഭവിക്കാന്‍ കഴിഞ്ഞു, മാന്ത്രികമായ എന്തോ ഒന്ന് സംഭവിച്ചു. വാരണാസിയിലെയും ഹരിദ്വാറിലെയും ഘട്ടുകളിലല്ല, മറിച്ച് ഇവിടെ കാനഡയിലായിരുന്നു അത്,’ എന്നും പ്രിയങ്ക ഗുപ്ത എഴുതിയിരുന്നു.

വീഡിയോ വൈറലായതോടെ, സോഷ്യല്‍ മീഡിയ ഉപയോക്താക്കളില്‍ നിന്ന് ഇതിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്, പാരമ്പര്യങ്ങള്‍ ആഘോഷിക്കുന്നതിന് അവരെ പ്രശംസിക്കുന്ന ഒരു വിഭാഗവും, മറ്റുള്ളവര്‍ അവര്‍ പ്രാദേശിക നദിയെ മലിനമാക്കുന്നുണ്ടാകാമെന്ന് ചൂണ്ടിക്കാണിക്കുകയും ചെയ്തു. ‘നിങ്ങള്‍ ഗൗരവമായി പറയുന്നതാണോ? കാനഡയിലെ ഗംഗ? നിങ്ങള്‍ യഥാര്‍ത്ഥ ഗംഗയെയാണ് ഇങ്ങനെ അപമാനിക്കുന്നത്. നിങ്ങള്‍ക്ക് ഇത്രയധികം സ്‌നേഹമുണ്ടെങ്കില്‍, വീണ്ടും ഇന്ത്യയിലേക്ക് വരൂ…” ഇങ്ങനെ നീളുന്നു വീഡിയോയ്ക്കുള്ള പ്രതികരണം.

More Stories from this section

family-dental
witywide