
വാഷിങ്ടണ്‍ ഡിസി: കശ്മീര്‍ പ്രശ്‌നം ഇന്ത്യയും പാകിസ്താനും പ്രശ്‌നത്തില്‍ ഇടപെടാന്‍ താല്‍പ്പര്യമില്ലെന്നും ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള നേരിട്ടുള്ള വിഷയമാണെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. മാധ്യമങ്ങളോട് സംസാരിക്കവെയാണ് വൈറ്റ് ഹൗസ് അതിന്റെ നിലപാട് വ്യക്തമാക്കിയത്.
യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് മറ്റ് നിരവധി പ്രശ്‌നങ്ങളുണ്ടെന്നും ഈ വിഷയം ഇന്ത്യക്കും പാകിസ്താനും പരിഹരിക്കാന്‍ വിടുകയാണെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി. മാത്രമല്ല, ആവശ്യമെങ്കില്‍ സഹായം നല്‍കാന്‍ തയ്യാറാണെന്നും ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
‘ഞങ്ങള്‍ ആ വിഷയം ഇന്ത്യക്കും പാകിസ്താനും വിട്ടുകൊടുക്കുന്നു, അവര്‍ തന്നെ അത് പരിഹരിക്കട്ടെ, ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധത്തില്‍ അമേരിക്കയുടെ താല്‍പ്പര്യങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്. ഇരു രാജ്യങ്ങളെയും വെവ്വേറെയാണ് കാണുന്നത്’ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
യുഎന്‍ പൊതുസഭയില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘര്‍ഷം താന്‍ അവസാനിപ്പിച്ചുവെന്ന് ട്രംപ് അവകാശപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് യുഎസ് നിലപാട് വ്യക്തമാക്കിയത്. അതേസമയം പഹല്‍ഗാമുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും സംഘര്‍ഷത്തിലായപ്പോള്‍ താന്‍ ഇടപെട്ടിരുന്നു എന്ന വാദം ട്രംപ് കഴിഞ്ഞദിവസം ആവര്‍ത്തിച്ചിരുന്നു. യുദ്ധം തടയുന്നതില്‍ അമേരിക്കയ്ക്ക് പങ്കുണ്ടെന്നും വെടിനിര്‍ത്തല്‍ കരാര്‍ ഉണ്ടാക്കാന്‍ സഹായിച്ചെന്നും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ‘അമേരിക്ക ആ പ്രതിസന്ധിയില്‍ പങ്കാളിയായി എന്നതും, വെടിനിര്‍ത്തല്‍ കരാര്‍ ഉണ്ടാക്കാന്‍ സഹായിച്ചു എന്നതും ഒരു വസ്തുതയാണ്.’ – വൈറ്റ് ഹൗസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.