തന്റെ ഒരു സുഹൃത്ത് സൈന്യത്തെയും രാജ്യത്തെയും ഏറെ സ്നേഹിക്കുന്നവനാണെന്നും, സർക്കാർ ഷട്ട്ഡൗൺ സമയത്തും സൈനികർക്ക് ശമ്പളം നൽകാനായി വൻതുക സംഭാവന നൽകുമെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞ അജ്ഞാത സുഹൃത്തിൻ്റെ വിവരങ്ങൾ പുറത്ത് വിട്ട് ന്യൂയോർക്ക് ടൈംസ് മാധ്യമം. ട്രംപിൻ്റെ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ആ സുഹൃത്ത് തിമോത്തി മെലൻ എന്ന് പുറത്തുവിട്ട് ന്യൂയോർക്ക് ടൈംസ്.
മെലൻ ഒരു ബില്യണെയർ ബിസിനസുകാരൻ ആണ്. ബാങ്കിങ് കുടുംബത്തിൽ പിറന്ന അദ്ദേഹം റെയിൽറോഡ് വ്യവസായത്തിലും വൻ സ്വാധീനമുള്ള ആളാണ്.ട്രംപിന്റെ പ്രചാരണത്തിന് പിന്തുണ നൽകുന്ന സംഘടനകൾക്ക് അദ്ദേഹം മുമ്പും കോടിക്കണക്കിന് ഡോളർ സംഭാവന നൽകിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഒരു “സൂപ്പർ പാക്ക്” (Super PAC) ഫണ്ടിന് മാത്രം 50 മില്യൺ ഡോളർ സംഭാവന നൽകി. രാഷ്ട്രീയ സംഭാവനകളിൽ ഏറ്റവും വലിയതിലൊന്നായിരുന്നു അത്.
പൊതുവേദികളിൽ നിന്ന് അകന്ന് ജീവിക്കുന്ന ആളാണ് മെലൻ. മുൻ ട്രഷറി സെക്രട്ടറിയായ ആൻഡ്രൂ ഡബ്ല്യു. മെലന്റെ കൊച്ചുമകനായ അദ്ദേഹം വയോമിങിലാണ് താമസം.ട്രംപ് പ്രസിഡന്റായതിന് ശേഷം മാത്രമാണ് റിപ്പബ്ലിക്കൻ പാർട്ടിക്ക് അദ്ദേഹം വലിയ സംഭാവനകൾ തുടങ്ങിയതെന്നും ന്യൂയോർക്ക് ടൈംസ് പറയുന്നു. യുഎസ് ഫോഴ്സുകളിലുള്ളവരുടെ ശമ്പളത്തിനും ആനുകൂല്യങ്ങൾക്കും വേണ്ടി ഉപയോഗിക്കണമെന്ന് വ്യവസ്ഥയോടെ ഈ സംഭാവന സ്വീകരിച്ചതാണെന്ന് പെൻ്റഗൺ പറഞ്ഞു.
എന്നാൽ 1.3 ദശലക്ഷത്തിലധികം സൈനികരുടെ ശമ്പളത്തിന് ഇത് എത്രത്തോളം മതി എന്ന് വ്യക്തമല്ല.കോൺഗ്രഷണൽ ബജറ്റ് ഓഫീസ് പറയുന്നത് പ്രകാരം, 2025 ലെ സൈനിക ശമ്പളത്തിനായി ഏകദേശം 600 ബില്യൺ ഡോളർ ആവശ്യമാണ്. അതിനാൽ 130 മില്യൺ ഡോളർ എന്നത് ശരാശരിയിൽ ഓരോ സൈനികനും ഏകദേശം 100 ഡോളർ വീതം മാത്രമേ വരൂവെന്നും ന്യൂയോർക്ക് ടൈംസ് പറയുന്നു.
Who is Timothy Mellon, the anonymous person who gave Trump $130 million to pay for the military during the shutdown? New York Times reveals details















