
കൊച്ചി: മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ തെരഞ്ഞെടുപ്പ് ഇക്കുറി കനക്കും. മോഹൻലാലിന്റെ പകരം ആരാകും പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുക എന്നതാണ് ഏറ്റവും പ്രധാനം. ആറ് പേരാണ് ‘അമ്മ’ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. ജഗദീഷ്, ശ്വേത മേനോൻ, രവീന്ദ്രൻ, ജയൻ ചേർത്തല, അനൂപ് ചന്ദ്രൻ, ദേവൻ എന്നിവരിൽ ഒരാളാകും ‘അമ്മ’യുടെ തലപ്പത്തെത്തുക. നടൻ ജോയ് മാത്യുവിന്റെ പത്രിക തള്ളി.
ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് അഞ്ച് പേരാണ് മത്സരിക്കുന്നത്. ബാബുരാജ്, കുക്കു പരമേശ്വരന്‍, ജയന്‍ ചേര്‍ത്തല, അനൂപ് ചന്ദ്രന്‍, രവീന്ദ്രന്‍ എന്നിവരാണ് ജനറല്‍ സെക്രട്ടറിയാകാൻ വോട്ട് തേടുക.
അതേസമയം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട സമയ പരിധി അവസാനിച്ചു. ഓഗസ്റ്റ് 15 നാണ് തെരഞ്ഞെടുപ്പ് നടക്കുക.