
ന്യൂഡല്‍ഹി : ഛത്തീസ്ഗഡില്‍ മലയാളികളായ രണ്ട് കന്യാസ്ത്രീകള്‍ അറസ്റ്റിലായ വിഷയത്തില്‍ പ്രതികൂല നിലപാടില്‍ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍. ജാമ്യാപേക്ഷയില്‍ വീഴ്ചയുണ്ടായതുകൊണ്ടാണ് ജാമ്യം ലഭിക്കാതെ പോയതെന്നും ‘നടപടികള്‍ പൂര്‍ത്തിയാവുംമുന്‍പ് അപേക്ഷ നല്‍കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മാത്രമല്ല, കന്യാസ്ത്രീകളെ പിടിച്ചത് ബിജെപിയല്ലെന്നും ടിടിഇ ആണ് കുട്ടികളെ സംശയാസ്പദമായി കണ്ടെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ മുഖ്യധാരാസഭകള്‍ മതപരിവര്‍ത്തനം നടത്തുന്നില്ലെന്നും എന്നാല്‍ മതപരിവര്‍ത്തനം നടന്നോ ഇല്ലയോ എന്ന് പറയാനാവില്ലെന്നും മന്ത്രി പറഞ്ഞു. കന്യാസ്ത്രീകള്‍ തെറ്റുകാരല്ലെന്ന രീതിയില്‍ സംസാരിച്ച രാജീവ് ചന്ദ്രശേഖറിനെ പരാമര്‍ശിച്ചും ജോര്‍ജ്ജ് കുര്യന്‍ അഭിപ്രായം പങ്കുവെച്ചു. മന്ത്രി അല്ലാത്തതുകൊണ്ടാണ് രാജീവ് ചന്ദ്രശേഖര്‍ അങ്ങനെ പറഞ്ഞത്. ഛത്തീസ്ഗഢിലെ കോണ്‍ഗ്രസുകാര്‍ സമരം ചെയ്യാത്തതെന്ത്?. പ്രശ്‌നം പരിഹരിക്കാന്‍ ബിജെപി ശ്രമിക്കുന്നുണ്ടെന്നും’ ജോര്‍ജ് കുര്യന്‍ മാധ്യമങ്ങളോടു പറഞ്ഞു.