എന്തുകൊണ്ട് യുഎസ് ഫസ്റ്റ് ലേഡി മെലാനിയ ട്രംപിന് 2025 ഒരു മോശം വർഷമായി

യുഎസ് ഫസ്റ്റ് ലേഡി മെലാനിയ ട്രംപിന് 2025 നല്ല വർഷമായിരുന്നില്ലെന്നാണ് വിലയിരുത്തൽ. വൈറ്റ് ഹൗസിലേക്ക് തിരിച്ചെത്തുന്നതിനുമുമ്പ് തന്നെ തന്റെ ജീവിതത്തെ ആസ്പദമാക്കി 40 മില്യൺ ഡോളറിന്റെ ഡോക്യുമെന്ററി കരാർ ഒപ്പുവെച്ചത് വലിയ വിവാദമായി.കൂടാതെ ഫസ്റ്റ് ലേഡിയുടെ ചുമതലകൾ വ്യക്തമായിട്ടില്ലെന്നും അവയെ കുറിച്ച് ആളുകൾക്ക് ധാരണയില്ലെന്നും മെലാനിയ ട്രംപ് പറഞ്ഞിരുന്നു. എന്നാൽ മുൻ ഫസ്റ്റ് ലേഡിമാർ വലിയ പ്രതിഫലമോ ക്യാമറ സംഘങ്ങളോ ഇല്ലാതെ തന്നെ ഈ ജോലികൾ ചെയ്തിരുന്നുവെന്നാണ് വിമർശനം.

2021ൽ വൈറ്റ് ഹൗസ് വിട്ടപ്പോൾ മെലാനിയയുടെ അംഗീകാരം 42 ശതമാനമായിരുന്നു. 2025 അവസാനത്തോടെ അത് 36 ശതമാനമായി കുറഞ്ഞു. ചരിത്രത്തിലെ ഏറ്റവും കുറവ് പിന്തുണയുള്ള ഫസ്റ്റ് ലേഡിമാരിൽ ഒരാളാണെന്നാണ് മെലാനിയ ട്രംപിനെ കുറിച്ച് പഠനങ്ങൾ വിലയിരുത്തുന്നത്. ഈ കാലയളവിൽ ‘ഫസ്റ്റ് ലേഡി ഓഫീസ്’ പൊളിച്ചതും വലിയ പ്രതിഷേധമുണ്ടാക്കി. എലീനർ റൂസവെൽറ്റ് ആരംഭിച്ച ഈസ്റ്റ് വിങ് ഇനി കോർപ്പറേറ്റ് ധനസഹായത്തോടെ നിർമ്മിക്കുന്ന വമ്പൻ ബോൾറൂമാകുമെന്നാണ് റിപ്പോർട്ട്.

റഷ്യ–ഉക്രൈൻ യുദ്ധവുമായി ബന്ധപ്പെട്ട് മെലാനിയ നടത്തിയ പ്രസംഗവും വിമർശനം ക്ഷണിച്ചു വരുത്തി. റഷ്യ ഉക്രൈൻ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന വിഷയത്തിൽ മെലാനിയ യഥാർത്ഥ സ്ഥിതി മറച്ചുവെച്ചുവെന്നാണ് ആളുകൾ ആരോപിക്കുന്നത്. ആഭ്യന്തരമായി ‘ബി ബെസ്റ്റ്’ ക്യാംപെയ്ൻ വീണ്ടും സജീവമാക്കിയെങ്കിലും, മെലാനിയയുടെ സാന്നിധ്യം വൈറ്റ് ഹൗസിൽ വളരെ കുറവായിരുന്നു.

രണ്ടാം കാലാവധിയിലെ ആദ്യ 108 ദിവസങ്ങളിൽ 14 ദിവസത്തിൽ താഴെ മാത്രമാണ് അവർ വൈറ്റ് ഹൗസിൽ ചെലവിട്ടത്. ഇതെല്ലാം ചേർന്നാണ് മെലാനിയ ട്രംപിന്റെ രണ്ടാം ഫസ്റ്റ് ലേഡി കാലം ശൂന്യവും വിവാദപൂർണവുമായിരുന്നുവെന്നും ആളുകൾ വിലയിരുത്തുന്നത്.

Why US First Lady Melania Trump has had a very bad year in 2025

Also Read