സബ്‌സ്റ്റേഷനിലുണ്ടായ തീപിടുത്തത്തെത്തുടർന്ന് ഇരുട്ടിലായി സാൻ ഫ്രാൻസിസ്കോ ; വൈദ്യുതി പുനഃസ്ഥാപിച്ചുവരുന്നതായി റിപ്പോർട്ട്

സാൻ ഫ്രാൻസിസ്കോ : ഒരു സബ്‌സ്റ്റേഷനിലുണ്ടായ തീപിടുത്തത്തെത്തുടർന്ന് ശനിയാഴ്ച സാൻ ഫ്രാൻസിസ്കോയെ ബാധിച്ച കനത്ത വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമാകുന്നു. ഈ പ്രതിസന്ധി ഏകദേശം 1,30,000 ഉപഭോക്താക്കളെ ബാധിക്കുകയും ഗതാഗത സംവിധാനങ്ങളെയും ബിസിനസ്സുകളെയും സാരമായി തടസ്സപ്പെടുത്തുകയും ചെയ്തു. റിച്ച്മണ്ട്, പ്രെസിഡിയോ, സൺസെറ്റ്, ഗോൾഡൻ ഗേറ്റ് പാർക്ക് തുടങ്ങിയ പ്രദേശങ്ങളെയാണ് ഇത് പ്രധാനമായും ബാധിച്ചത്.

മിഷൻ ഡിസ്ട്രിക്റ്റിലെ (8th and Mission streets) പസഫിക് ഗ്യാസ് ആൻഡ് ഇലക്ട്രിക് (PG&E) സബ്സ്റ്റേഷനിലുണ്ടായ വലിയ തീപിടുത്തമാണ് ഈ പ്രതിസന്ധിയുടെ പ്രധാന കാരണം. ഇത് ഗ്രിഡിനെ സാരമായി ബാധിക്കുകയും നഗരത്തിലുടനീളം വൈദ്യുതി ബന്ധം തകരാറിലാകുകയും ചെയ്തു.

ട്രാഫിക് സിഗ്നലുകൾ പ്രവർത്തിക്കാത്തതിനാൽ വലിയ ഗതാഗതക്കുരുക്കുണ്ടായി. ഡ്രൈവറില്ലാ ടാക്സികളായ വേമോ (വേമോ) സിഗ്നലുകൾ തിരിച്ചറിയാൻ കഴിയാതെ റോഡുകൾക്കിടയിൽ നിന്നുപോയത് വലിയ വാർത്തയായിരുന്നു. മാത്രമല്ല, ബാർട്ട് (BART) ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു. പവൽ സ്ട്രീറ്റ്, സിവിക് സെൻറർ സ്റ്റേഷനുകൾ താൽക്കാലികമായി അടച്ചിടുകയും ചെയ്തു.

ക്രിസ്മസ് സീസണുമായി ബന്ധപ്പെട്ട് തിരക്കുള്ള സമയമായതിനാൽ കടകളും റെസ്റ്റോറൻ്റുകളും അടച്ചുപൂട്ടേണ്ടി വന്നത് കച്ചവടക്കാരെയും ജനങ്ങളെയും സാരമായി ബാധിച്ചു. പസഫിക് ഗ്യാസ് ആൻഡ് ഇലക്ട്രിക് കമ്പനി (PG&E) ഡിസംബർ 21 ഞായറാഴ്ചയോടെ ഭൂരിഭാഗം പേർക്കും വൈദ്യുതി പുനഃസ്ഥാപിച്ചതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഡിസംബർ 22 തിങ്കളാഴ്ചയോടെ സ്ഥിതിഗതികൾ സാധാരണ നിലയിലാകുമെന്നാണ് റിപ്പോർട്ട്. നഗരത്തിലെ വൈദ്യുതി വിതരണ സംവിധാനങ്ങളുടെ പഴക്കം ഇത്തരം അപകടങ്ങൾക്കും തകരാറുകൾക്കും ആക്കം കൂട്ടുന്നതായി വിലയിരുത്തപ്പെടുന്നു.

Widespread power outage in San Francisco after substation fire, power reportedly being restored

More Stories from this section

family-dental
witywide