വീടിന് മുന്നിൽ പോലുമെത്തി, കുതിരാനിൽ കാട്ടാന ശല്യം രൂക്ഷം, ഇരുമ്പുപാലത്ത് കാട്ടാന ആക്രമണത്തിൽ വാച്ചർക്ക് പരിക്കേറ്റു

കുതിരാൻ ഇരുമ്പുപാലത്ത് കാട്ടാന ശല്യം രൂക്ഷമാകുന്നു. പ്രദേശത്തെ വീടുകളുടെ മുന്നിൽ വരെയെത്തിയ കാട്ടാന ശല്യത്തിൽ ഞെട്ടലോടെയാണ് നാട്ടുകാർ കഴിയുന്നത്. വീടുകളുടെ മുന്നിലെത്തിയ കാട്ടാനയുടെ ആക്രമണത്തിൽ ഇരുമ്പുപാലം സ്വദേശിയും വാച്ചറുമായ ബിജുവിന് കാലിന് ഗുരുതരമായി പരിക്കേറ്റു. പ്രദേശത്ത് നിരന്തരം കാട്ടാനകൾ ഇറങ്ങുന്നത് സ്ഥിരം സംഭവമാണെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ ആഴ്ചയിലും സമീപ പ്രദേശങ്ങളിൽ ആനകളുടെ സാന്നിധ്യം ശക്തമായി തുടരുന്നതോടെ നാട്ടുകാർ കടുത്ത ഭീതിയിലാണ്. പരിഹാരം കാണാനുള്ള നടപടികൾ അധികൃതർ സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.

More Stories from this section

family-dental
witywide