
പാലക്കാട് : മുണ്ടൂരില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. ഞാറക്കോട് സ്വദേശി കുമാരന്‍(61) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 3.30നാണ് ദാരുണ സംഭവമുണ്ടായത്. മൂത്രമൊഴിക്കാനായി വീട്ടുമുറ്റത്തേക്ക് ചെന്നപ്പോള്‍ കാട്ടാന ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. ആന ഇപ്പോഴും ജനവാസ മേഖലയില്‍ ഉണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നു.