
പാലക്കാട് : വാല്‍പ്പാറയില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ കാട്ടാന ആക്രമണത്തില്‍ മുത്തശ്ശിയും രണ്ടര വയസുകാരിയും മരിച്ചു. അസ്സല(52), ഹേമശ്രി(രണ്ടര വയസ്) എന്നിവരാണ് ആക്രമണത്തില്‍ മരിച്ചത്.
അഞ്ച് പേരടങ്ങുന്ന കുടുംബം വീട്ടില്‍ കിടന്നുറങ്ങവെ കാട്ടാനക്കൂട്ടം എത്തി ആക്രമിക്കുകയായിരുന്നു. പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു സംഭവം. ആന വീടിന്റെ ജനല്‍ ചില്ല് തകര്‍ത്തതോടെ പരിഭ്രാന്തരായ കുടുംബാംഗങ്ങള്‍ രക്ഷപ്പെടാനുള്ള ശ്രമമായി. കുഞ്ഞിനെ എടുത്ത് മുത്തശി പുറത്തേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കവെ വീടിന്റെ മുന്‍ഭാഗത്ത് നിന്ന ആന ഇരുവരെയും ആക്രമിക്കുകയായിരുന്നു. കുഞ്ഞിനെയും മുത്തശ്ശിയെയും ആന എടുത്തെറിഞ്ഞു. കുഞ്ഞ് തല്‍ക്ഷണം മരിച്ചു. മുത്തശ്ശി ആശുപത്രിയിലേക്ക് കൊണ്ടുപോകവേ മരിക്കുകയായിരുന്നു.