
തിരുവനന്തപുരം: നിലമ്പൂരില്‍ കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവ് മരിച്ച സംഭവത്തില്‍ കുടുംബത്തിന് ആവശ്യമായ സഹായം നല്‍കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍.
മലപ്പുറം കരുളായി നെടുങ്കയത്ത് പൂച്ചപ്പാറ നഗര്‍ കോളനിയിലെ മണി എന്ന 37കാരനാണ് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. മകളെ പട്ടികവര്‍ഗ വികസന വകുപ്പിന്റെ പാലേമാട് ഹോസ്റ്റലിലാക്കി ഹോസ്റ്റലിലാക്കി മടങ്ങിവരുമ്പോഴാണ് ദാരുണമായ ആക്രമണത്തിന് ഇരയായത്. ഒപ്പം ഉണ്ടായിരുന്ന ആളുകള്‍ ഓടി രക്ഷപ്പെട്ടു.
പ്രാക്തന ഗോത്ര വിഭാഗമായ ചോലനായ്ക്കാര്‍ വിഭാഗത്തില്‍ പെട്ടയാളാണ് മണി. രാത്രി 7 മണിക്കാണ് ആക്രമണം ഉണ്ടായത്. 9.30ന് ആണ് വനപാലകര്‍ക്ക് വിവരം ലഭിച്ചത്. മണിയുടെ തലയ്ക്ക് ഗുരുതര പരിക്കുണ്ടായിരുന്നു. രക്തം വാര്‍ന്ന നിലയിലാണ് ജീപ്പില്‍ ചെറുപുഴയില്‍ എത്തിച്ചത്. അവിടെനിന്ന് ആംബുലന്‍സില്‍ കയറ്റി ജില്ലാ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.