സാര്‍ക്കിന് പകരം പുതിയ കൂട്ടായ്മ വരുമോ ? കച്ചമുറുക്കി ചൈനയും പാക്കിസ്ഥാനും

ന്യൂഡല്‍ഹി: സാര്‍ക്കിന് (സൗത്ത് ഏഷ്യന്‍ അസോസിയേഷന്‍ ഫോര്‍ റീജിയണല്‍ കോഓപ്പറേഷന്‍) പകരം പുതിയ കൂട്ടായ്മയ്ക്ക് പാകിസ്ഥാനും ചൈനയും ശ്രമിക്കുന്നുതായി റിപ്പോര്‍ട്ട്.

ഇന്ത്യ, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ഭൂട്ടാന്‍, മാലിദ്വീപ്, നേപ്പാള്‍, പാകിസ്ഥാന്‍, ശ്രീലങ്ക എന്നിവ ഉള്‍പ്പെടുന്ന പ്രാദേശിക കൂട്ടായ്മയാണ് സാര്‍ക്ക്. ഇതിന് പകരമായാണ് പുതിയ കൂട്ടായ്മയെക്കുറിച്ച് പാക്കിസ്ഥാനും ചൈനയും ആലോചിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഊര്‍ജ്ജസ്വലമായി നടക്കുന്നതായി നയതന്ത്ര വൃത്തങ്ങളെ ഉദ്ധരിച്ച് എക്‌സ്പ്രസ് ട്രിബ്യൂണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.

പ്രാദേശികമായ ഒരുമക്കും ബന്ധത്തിനും പുതിയ സംവിധാനം അനിവാര്യമാണെന്ന് ബോധ്യമുള്ളതിനാലാണ് ഇക്കാര്യം ആലോചിക്കുന്നതെന്നും ചര്‍ച്ചകള്‍ പുരോഗതിയുടെ ഘട്ടത്തിലാണെന്നും നയതന്ത്ര വൃത്തങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

പാകിസ്ഥാന്‍, ചൈന, ബംഗ്ലാദേശ് എന്നീ രാജ്യങ്ങള്‍ അടുത്തിടെ ചൈനയിലെ കുന്‍മിങ്ങില്‍ ത്രിരാഷ്ട്ര യോഗം ചേര്‍ന്നിരുന്നു. ഈ യോഗം നയതന്ത്ര നീക്കങ്ങളുടെ ഭാഗമായിരുന്നുവെന്നും ട്രിബ്യൂണ്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, സാര്‍ക്കിലെ മറ്റ് ദക്ഷിണേഷ്യന്‍ രാജ്യങ്ങളെ പുതിയ ഗ്രൂപ്പില്‍ ചേരാന്‍ ക്ഷണിക്കാനും നീക്കം നടക്കുന്നുണ്ട്. പുതിയ നിര്‍ദ്ദിഷ്ട ഫോറത്തിലേക്ക് ഇന്ത്യക്കും ക്ഷണമുണ്ടാകും. ശ്രീലങ്ക, മാലിദ്വീപ്, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളും ഗ്രൂപ്പിന്റെ ഭാഗമാകുമെന്നും പ്രതീക്ഷിക്കുന്നു.

More Stories from this section

family-dental
witywide