‘കീം’ ആശങ്ക വേണ്ട, ഹൈക്കോടതിയുടെ പ്രഹരത്തിന് പിന്നാലെ സർക്കാരിന് മനംമാറ്റം, പഴയ ഫോര്‍മുല അനുസരിച്ചുള്ള റാങ്ക് ലിസ്റ്റ് ഉടനെന്ന് മന്ത്രി

തിരുവനന്തപുരം: കീം പരിക്ഷ ഫലം പുതിയ ഫോർമുലയിൽ പ്രസിദ്ധീകരിച്ചത് ഹൈക്കോടതി റദാക്കിയതോടെ സർക്കാരിനും മനംമാറ്റം. പഴയ ഫോര്‍മുല തുടരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പഴയ ഫോര്‍മുല അനുസരിച്ചുള്ള റാങ്ക് ലിസ്റ്റ് ഇന്നുതന്നെ പ്രസിദ്ധീകരിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു അറിയിച്ചു. കീമുമായി ബന്ധപ്പെട്ട ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ വിധി അംഗീകരിക്കുകയാണെന്നും ഡിവിഷന്‍ ബഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കില്ലെന്നും മന്ത്രി വ്യക്തമാക്കി.

പഴയ ഫോര്‍മുല തുടരാന്‍ എന്‍ട്രന്‍സ് കമ്മീഷന്‍ നടപടികള്‍ ആരംഭിച്ചു. ആഗസ്റ്റ് 14ന് മുമ്പ് അഡ്മിഷന്‍ പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം ലഭിച്ചിരിക്കുന്നത്. സമയബന്ധിതമായി നടപടികള്‍ പൂര്‍ത്തിയാക്കണം. സമയപരിമിതിയുള്ളതുകൊണ്ടാണ് പഴയ ഫോര്‍മുലയില്‍ റാങ്ക് ലിസ്റ്റ് പുറത്തിറക്കാന്‍ തീരുമാനിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

കീം റാങ്ക് ലിസ്റ്റുമായി ബന്ധപ്പെട്ട് സിംഗിള്‍ ബഞ്ചിന് പുറമെ ഡിവിഷന്‍ ബഞ്ചിലും സര്‍ക്കാറിന് തിരിച്ചടി നേരിടേണ്ടിവന്നിരുന്നു. റാങ്ക് ലിസ്റ്റ് റദ്ദാക്കിയ സിംഗിള്‍ ബഞ്ച് നടപടിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഡിവിഷന്‍ ബഞ്ച് തള്ളുകയായിരുന്നു. റാങ്ക് ലിസ്റ്റ് റദ്ദാക്കിയ നടപടിയില്‍ ഇടപെടാനില്ലെന്നാണ് ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കിയത്. സര്‍ക്കാര്‍ മുന്നോട്ടുവെച്ച വാദങ്ങള്‍ ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്‍, എസ് മുരളീകൃഷ്ണ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് അംഗീകരിച്ചില്ല.

More Stories from this section

family-dental
witywide