
ഇസ്താംബുൾ: പാകിസ്ഥാനുള്ള പിന്തുണ ആവർത്തിച്ച് തുർക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉർദുഗാൻ. എക്സിലെ കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നല്ല സമയത്തും മോശം സമയത്തും പാകിസ്ഥാനൊപ്പം തന്നെ നിൽക്കുമെന്ന് ഉർദുഗാൻ പറഞ്ഞു. തുർക്കി പ്രസിഡന്റ് ഉർദുഗാന്റെ പിന്തുണക്ക് നന്ദി പറഞ്ഞ് പാകിസ്ഥാൻ പ്രധാനമന്ത്രി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പിന്തുണ ഉറപ്പാണെന്ന് ഉർദുഗാൻ ആവർത്തിച്ചത്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സാഹോദര്യം സൗഹൃദത്തിനുള്ള മികച്ച ഉദാഹരണമാണ്. ലോകത്ത് ഇങ്ങനെയുള്ള സൗഹൃദം കുറച്ച് രാജ്യങ്ങൾ തമ്മിലാണ് ഉള്ളത്. പാകിസ്ഥാനിലെ സമാധാനത്തിനും സുസ്ഥിരതക്കുമാണ് തങ്ങൾ വലിയ പ്രാധാന്യം നൽകുന്നതെന്ന് ഉർദുഗാൻ പറഞ്ഞു. തർക്കങ്ങൾ ഉണ്ടാവുമ്പോൾ ചർച്ചകളിലുടെയും വിട്ടുവീഴ്ചകളിലൂടെയും അത് പരിഹരിക്കാനുള്ള പാകിസ്ഥാന്‍റെ നയത്തെ അഭിനന്ദിക്കുകയാണെന്നും എക്സിലെ കുറിപ്പിൽ ഉർദുഗാൻ വ്യക്തമാക്കി.