സമാധാന നൊബേൽ ട്രംപിന് കിട്ടുമോ? ഉറ്റുനോക്കി ലോകം

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനാകുമോ ഈ വർഷത്തെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരമെന്ന് പുരസ്കാരം പ്രഖ്യാപിക്കാൻ ഏതാനും ദിവസങ്ങൾ മാത്രം അവശേഷിക്കവേ ഉറ്റുനോക്കുകയാണ് ലോകം. തനിക്ക് അർഹതപ്പെട്ടതാണ് സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം ആവർത്തിച്ച് ട്രംപ് വാദിക്കുന്നതിനിടെ, അദ്ദേഹത്തെ ഒഴിവാക്കി പുരസ്കാരം പ്രഖ്യാപിച്ചാലുണ്ടാകുന്ന രാഷ്ട്രീയ പ്രത്യാഘാതങ്ങളും ലോകം നോക്കി കാണുകയാണ്.

സമാധാനത്തിനുള്ള നൊബേൽ പുരസ്കാര ജേതാവിനെ സമ്മാന സമിതി പ്രഖ്യാപിക്കാൻ രണ്ട് ദിവസം മുമ്പാണ് ഇസ്രായേൽ-ഹമാസ് സമാധാന കരാർ ട്രംപ് നടപ്പിലാക്കിയിരിക്കുന്നത്. സമാധാന കരാർ നടപ്പിലായത് ട്രംപ് തന്നെയാണ് പുറംലോകത്തെ അറിയിച്ചത്. ഇതോടെ ട്രംപിൻ്റെ സമാധാനത്തിനുള്ള 21 ഇന കരാർ, നൊബേൽ സമ്മാനം നേടിക്കൊടുക്കുമോ എന്ന ചോദ്യവും ഉയരുകയാണ്. ഇന്ത്യ-പാകിസ്ഥാൻ സംഘർഷം ഉൾപ്പെടെ ഏഴ് സംഘർഷങ്ങൾ അവസാനിപ്പിച്ചതായി പ്രസംഗങ്ങളിലും പത്രസമ്മേളനങ്ങളിലും അവകാശപ്പെട്ട ട്രംപിന് പാകിസ്ഥാൻ, ഇസ്രായേൽ തുടങ്ങിയ രാജ്യങ്ങൾ മാത്രമാണ് പിന്തുണ നൽകിയത്. ബെഞ്ചമിൻ നെതന്യാഹുവും അസർബൈജാൻ പ്രസിഡൻ്റും ട്രംപിനെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു.

അതേസമയം, ഗാസ സമാധാന ചർച്ചകളിലെ അദ്ദേഹത്തിന്റെ പങ്ക് ഈ വർഷത്തെ അവാർഡ് സാധ്യതകളെ ബാധിക്കാൻ സാധ്യതയില്ലെന്നും റിപ്പോർട്ടുകളുണ്ട്. നോബൽ സമ്മാന സമിതിയുടെ മാനദണ്ഡങ്ങൾ അനുസരിച്ച്, എല്ലാ വർഷവും ജനുവരി 31-ന് സിഇടി സമയം രാത്രി 11:59 ന് മുമ്പ് സമർപ്പിച്ചാൽ മാത്രമേ സമാധാന നോബൽ സമ്മാനത്തിനുള്ള നാമനിർദ്ദേശങ്ങൾ പരിഗണിക്കൂ. അതിനുശേഷം വരുന്ന ഏതൊരു നാമനിർദ്ദേശവും പൊതുവെ ആ വർഷത്തെ അവലോകന പ്രക്രിയയിൽ നിന്ന് ഒഴിവാക്കപ്പെടുകയും സാധാരണയായി അടുത്ത വർഷത്തെ മൂല്യനിർണ്ണയത്തിലേക്ക് മാറ്റിവയ്ക്കുകയും ചെയ്യും. എന്നാൽ ഗാസ യുദ്ധം അവസാനിപ്പിക്കാനുള്ള ട്രംപിന്റെ ശ്രമങ്ങൾ അദ്ദേഹത്തിന് അനുകൂലമാകുമെന്ന് വിമർശകർ പോലും കരുതുന്നത്.

അതേസമയം, പുരസ്കാരം നിർണയിക്കുന്ന യോഗത്തിലേക്ക് ബിബിസിക്കും നോർവേയുടെ ദേശീയ പ്രക്ഷേപകനും പ്രത്യേക പ്രവേശനം ലഭിച്ചു. അവാർഡിന്റെ 125 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് മാധ്യമങ്ങൾക്ക് പ്രവേശനം ലഭിക്കുന്നത്.

More Stories from this section

family-dental
witywide