വിൻ്റർ ഷെഡ്യൂളുകൾ പ്രഖ്യാപിച്ചു; തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് കൂടുതൽ സർവീസുകൾ

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ സർവീസുകളുടെ എണ്ണം കൂടുന്നു. വിൻ്റർ ഷെഡ്യൂളുകൾ പ്രഖ്യാപിച്ചതോടെ 22 ശതമാനം വരെ ഷെഡ്യൂളുകൾ കൂടും. ഇന്ന് മുതൽ 2026 മാർച്ച് 28 വരെയുള്ള ഈ കാലയളവിൽ പ്രതിവാര എയർ ട്രാഫിക് മൂവ്‌മെന്റുകൾ 732 ആയി ഉയരും. നിലവിലെ സമ്മർ ഷെഡ്യൂളിൽ ഇത് 600 ആയിരുന്നു. 300 പ്രതിവാര രാജ്യാന്തര സർവീസുകൾ എന്നത് 326 ആയി മാറുമെന്ന് അധികൃതർ അറിയിച്ചു. ആഭ്യന്തര സർവീസുകൾ മുന്നൂറിൽ നിന്ന് 406 ആയി ഉയരുമെന്നും വിമാനത്താവളം അധികൃതർ വ്യക്തമാക്കി.

അതേ സമയം, നവി മുംബൈ, മംഗളൂരു, ട്രിച്ചി എന്നിവിടങ്ങളിലേക്ക് കൂടി ഉടൻ പുതിയ സർവീസുകൾ തുടങ്ങും. ​കണ്ണൂർ, കൊച്ചി, ബെംഗളൂരു, ഡൽഹി, മുംബൈ എന്നിവിടങ്ങളിലേക്ക് സർവീസുകളുടെ എണ്ണം കൂടും. ​വിദേശ നഗരങ്ങളായ ദമ്മാം, റിയാദ്, കുവൈറ്റ്, ക്വാലാലംപൂർ, മാലെ എന്നിവിടങ്ങളിലേക്കും സർവീസുകൾ വർധിക്കും. ഓഗസ്റ്റ് മാസത്തിൽ 14 വിദേശ നഗരങ്ങളിലേക്ക് 1404 സർവീസുകളാണ് നടത്തിയത്. 2.25 ലക്ഷം രാജ്യാന്തര യാത്രക്കാരാണ് വിമാനത്താവളത്തിലെത്തിയത്.

Winter schedules announced; more services from Thiruvananthapuram International Airport

More Stories from this section

family-dental
witywide