റെഡ് സല്യൂട്ട്; മുദ്രാവാക്യങ്ങളോടെ വേലിക്കകത്ത് വീട്ടിൽ നിന്ന് വിഎസിനെ പൊതുദർശനത്തിനായി വിലാപയാത്രയായി ദർബാർ ഹാളിലേക്ക് എത്തിക്കുന്നു

ധീര സഖാവേ, വീര സഖാവേ വി എസേ, ഇല്ല ഇല്ല മരിക്കുന്നില്ല, സഖാവ് വി എസ് മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ, ഞങ്ങളിലൊഴുകും ചോരയിലൂടെ, കണ്ണേ കരളേ വി എസേ, ഞങ്ങളുടെ നെഞ്ചിലെ റോസാപ്പൂവേ, റെഡ് സല്യൂട്ട് റെഡ് സല്യൂട്ട് റെഡ് സല്യൂട്ട് കോമ്രഡ്, ചങ്കുപൊട്ടുന്ന മുദ്രാവാക്യങ്ങളോടെ വിഎസിനെ വേലിക്കകത്ത് വീട്ടിൽ നിന്ന് ദർബാർ ഹാളിലേക്ക് വിലാപയാത്രയായി എത്തിക്കുകയാണ്.

ഒരു വൻ ജനാവലിയുടെ അകമ്പടിയോടെയാണ് വി എസിനെ ദർബാർ ഹാളിൽ എത്തിക്കുന്നത്. വി എസ് നയിച്ച സമരങ്ങളും അരികുവത്കരിച്ചവർക്കും സ്ത്രീകൾക്ക് വേണ്ടി ശബ്ദിച്ചതും കേരള ചരിത്രത്തിലെ ആർക്കും മായ്ക്കാനാവാത്ത ചുവന്ന എടുകളാണ്. വി. എസിനൊപ്പം വളർന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയും കേരളവുമാണ് നാമിന്ന് കാണുന്നത്. അത്തരത്തിൽ ഇടനെഞ്ചോട് ചേർന്നിരിക്കുന്ന വി എസിനെ അവസാനമായി കാണാൻ ജനസാഗരമായാണ് ആളുകൾ എത്തുന്നത്.