രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകി. നേരിട്ടെത്തി തെളിവുകളുള്‍പ്പെടെയാണ് യുവതി പരാതി കൈമാറിയത്. ഉച്ചയോടെ ആണ് യുവതി പരാതി നൽകിയത്. ഇന്ന് തന്നെ അതിജീവിതയുടെ മൊഴി രേഖപ്പെടുത്തും. പരാതി ക്രൈംബ്രാഞ്ചിന് കൈമാറും. ക്രൈം ബ്രാഞ്ച് മേധാവി എച്ച്.വെങ്കിടേഷ് മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തി. വാട്ട്സപ്പ് ചാറ്റുകൾ, ഓഡിയോ സംഭാഷണം അടക്കം പരാതിയോടൊപ്പം കൈമാറിയെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം യുവതി പരാതി നൽകിയ വിഷയത്തിൽ പ്രതികരിക്കാതെ പ്രതിപക്ഷനേതാവ് വി ഡി സതീശൻ ഒഴിഞ്ഞുമാറി. കഴിഞ്ഞ ദിവസം രാഹുൽ മാങ്കൂട്ടത്തിൽ വിവാദവുമായി ബന്ധപ്പെട്ട് കോൺഗ്രസിന് നിലപാടിൽ നല്ല വ്യക്തതയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വ്യക്തമാക്കിയിരുന്നു. വിവാദം കുത്തിപ്പൊക്കുന്നത് സിപിഐഎം ആണെന്നും ശബരിമലയിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ആസൂത്രിത ശ്രമമാണിത്. കോൺഗ്രസ് നേതാക്കൾ ആരും സിപിഎമ്മിന്‍റെ ആ കെണിയിൽ വീഴരുതെന്നും സതീശൻ പറഞ്ഞു.
Woman files complaint against Rahul Mangkootatil to CM














