ടെക്സസ്: ഇക്കഴിഞ്ഞ ശനിയാഴ്ച്ച ഫോർട്ട് വർത്തിലെ യെഗർ സ്ട്രീറ്റിലെ വീട്ടിൽ രാവിലെ ഒരു യുവതിയെ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി. വീട്ടിലെ കിടപ്പുമുറിയിൽ തലയ്ക്ക് വെടിയേറ്റ് മരിച്ച നിലയിലായിരുന്നു യുവതിയെ കണ്ടെത്തിയത്.
അതേസമയം, യുവതിയോടൊപ്പം താമസിച്ചിരുന്ന വ്യക്തിയാണ് പ്രതിയെന്ന് പൊലീസ് കണ്ടെത്തുകയും പടിഞ്ഞാറൻ സെൻട്രൽ ടെക്സസിൽ വെച്ച് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാൽ, പൊലീസ് ഇതുവരെ മരിച്ച യുവതിയുടേയും പ്രതിയുടേയും പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. പൊലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.















