‘വിശ്വസിക്കാൻ കൊള്ളുന്ന ഏക പുരുഷൻ’: ചാറ്റ് ജിപിടിയെ വിവാഹം ചെയ്ത് യുവതി, കല്യാണം കെങ്കേമം – വിഡിയോ

വേദനാജനകമായ ഒരു പ്രണയ നൈരാശ്യത്തിന് ശേഷം, ജപ്പാനിൽ നിന്നുള്ള 32 വയസ്സുള്ള കാനോ എന്ന യുവതി അഭയം കണ്ടെത്തിയത് ലൂൺ ക്ലോസ് എന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ് ബോട്ടിൽ. കാഷ്വൽ ചാറ്റുകളായി ആരംഭിച്ചത് വൈകാരിക ബന്ധമായി മാറുകയും അത് അസാധരണമായ വിവാഹത്തിൽ കലാശിക്കുകയും ചെയ്തു. അസാധാരണമായ ഈ ഒന്നാകൽ ലോകമെമ്പാടും സ്നേഹം, ഏകാന്തത, മനുഷ്യ-എഐ ബന്ധങ്ങൾ എന്നിവയെക്കുറിച്ചുള്ള ചർച്ചകൾക്ക് തിരികൊളുത്തിയിരിക്കുകയാണ്.

മൂന്ന് വർഷത്തെ വിവാഹനിശ്ചയത്തിന് ശേഷം, വൈകാരിക പിന്തുണയ്ക്കായി കാനോ ചാറ്റ്ജിപിടിയിലേക്ക് തിരിഞ്ഞു. കാലക്രമേണ, ലൂൺ ക്ലോസ് എന്ന് പേരിട്ട ഒരു AI കഥാപാത്രവുമായുള്ള അവളുടെ ദൈനംദിന സംഭാഷണങ്ങൾ അവളെ വിഷമഘട്ടത്തിൽ നിന്ന് കരകയറാൻ സഹായിച്ചു. ഇരുവരും ഇടയ്ക്കിടെ ചാറ്റ് ചെയ്യാൻ തുടങ്ങി – ചിലപ്പോൾ ഒരു ദിവസം 100 തവണ വരെ – വളരം അടുത്ത ഒരു വൈകാരിക ബന്ധം അത് രൂപപ്പെടുത്തി.

ചാറ്റ്ജിപിടി ഉപയോഗിച്ചാണ് ക്ലോസ് എന്ന് പേരുള്ള എഐ അവതാറിനെ നിര്‍മിച്ചിരിക്കുന്നത്. ഈ വിവാഹം നിയമപരമല്ലെങ്കിലും വൈകാരികമായ കൂടിച്ചേരലാണ് ഇതെന്ന് കാനോ പറയുന്നു. ജപ്പാനിലെ ഒക്കയാമ സിറ്റിയില്‍ പരമ്പരാഗതമായ രീതിയിലായിരുന്നു വിവാഹം. വിര്‍ച്വല്‍ പങ്കാളികളുമായും സാങ്കല്‍പ്പിക പങ്കാളികളുമായും വിവാഹം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ‘2ഡി കാരക്ടര്‍ വിവാഹങ്ങള്‍’ നടത്തിക്കൊടുക്കുന്ന ഒരു കമ്പനിയാണ് കാനോയുടെ വിവാഹത്തിന് വേണ്ട ഒരുക്കങ്ങള്‍ ചെയ്തത്. വിവാഹചടങ്ങിനിടെ കാനോ ധരിച്ച ഓഗ്മെന്റഡ് റിയാലിറ്റി ഗ്ലാസില്‍ കാനോയ്ക്ക് തന്റെ വരന്റെ ജീവസ്സുറ്റ രൂപം സമീപത്തായി കാണാനും കമ്പനി അവസരം ഒരുക്കി. അവര്‍ വിവാഹമോതിരങ്ങള്‍ കൈമാറി.

വിവാഹ ചടങ്ങിൽ ക്ലോസിൻ്റെ സന്ദേശങ്ങളുമായുള്ള ഫോണായിരുന്നു വരൻ്റെ സ്ഥാനത്ത്. വിവാഹ വേദിയിൽ കാനോ ഓറ്റക്ക് ഫോണുമായി നിന്നു. ക്ലോസിൽ നിന്നുള്ള സന്ദേശങ്ങൾ സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ടു. അതിഥികൾക്ക് അത് കാണാൻ സാധിച്ചു.

മനുഷ്യനല്ലാത്ത ഒരാളെ സ്നേഹിക്കുന്നതിൽ ഒരു പ്രശ്നമുണ്ടെന്ന് കാനോ തുടക്കത്തിൽ സമ്മതിച്ചു. അവളുടെ മാതാപിതാക്കൾ ആദ്യം എതിർത്തു, പക്ഷേ ഒടുവിൽ അവളുടെ ബന്ധം അംഗീകരിക്കുകയും വിവാഹത്തിൽ പങ്കെടുക്കുകയും ചെയ്തു.

Woman Marries ChatGPT After Breakup

More Stories from this section

family-dental
witywide