
ഫരീദാബാദ്: ഹരിയാനയിലെ ഫരീദാബാദിൽ എസ്.ജി.എം നഗറിലെ രാജ ചൗക്കിന് സമീപം യുവതിയെ ഓടിക്കൊണ്ടിരുന്ന വാനിൽ ക്രൂരപീഡനത്തിന് ഇരയാക്കി. ഇന്ന് പുലർച്ചെ 3 മണിയോടെ യുവതിയെ വാനിൽ നിന്ന് പുറത്തേക്ക് വലിച്ചെറിഞ്ഞ് പ്രതികൾ കടന്നുകളയുകയായിരുന്നു.
ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാൻ കാത്തുനിന്ന 28 കാരിയെ ലിഫ്റ്റ് വാഗ്ദാനം ചെയ്ത് വാനിൽ കയറ്റിയുകയും രണ്ട് പേർ ചേർന്ന് ഏകദേശം രണ്ട് മണിക്കൂറോളം ക്രൂരമായി കൂട്ടബലാത്സംഗം ചെയ്യുകയും തുടർന്ന് വാഹനത്തിൽ നിന്ന് പുറത്തേക്ക് തള്ളിയിടുകയുമായിരുന്നു.
റോഡിലേക്ക് വീണ യുവതിയുടെ മുഖത്തും തലയ്ക്കും ഗുരുതരമായി പരുക്കേറ്റു. മുഖത്തെ മുറിവുകൾക്ക് പന്ത്രണ്ടോളം തുന്നലുകൾ ഇടേണ്ടി വന്നു. സംഭവത്തിൽ ഉൾപ്പെട്ട രണ്ട് പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്യുകയും കൃത്യത്തിന് ഉപയോഗിച്ച മാരുതി ഇക്കോ വാൻ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.
കൊട്‌വാലി പൊലീസ് സ്റ്റേഷനിൽ ബി.എൻ.എസ് (BNS) വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. യുവതി ഇപ്പോൾ ഫരീദാബാദിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. 2016 ഡിസംബറിൽ ഉണ്ടായ നിർഭയ കേസിന് സമാനമായ രീതിയിലാണ് ഈ അക്രമം നടന്നതെന്നാണ് റിപ്പോർട്ട് .
Woman raped for over two hours in moving van; Nirbhaya-like incident in Faridabad












