ശല്യം സഹിക്കാതെ ചെന്നൈയിലെ AIADMK നേതാവിനെ സ്ത്രീകൾ ചൂലുകൊണ്ട് നേരിട്ടു

സ്ത്രീയെ ഉപദ്രവിക്കാൻ ശ്രമിച്ച ചെന്നൈയിലെ അണ്ണാഡിഎംകെ പാർട്ടി നേതാവ് പൊന്നമ്പലത്തെ യുവതികൾ ചൂലുകൊണ്ട് നേരിട്ടു. യുവതികളുടെ പരാതിയെ തുടർന്ന് പൊന്നമ്പലത്തെ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈക്കു സമീപം പടപ്പയിലാണു സംഭവം.

സ്വകാര്യ മൊബൈൽ അസംബ്ലി പ്ലാന്റിൽ ജോലിചെയ്യുന്ന ഇതര ജില്ലക്കാരായ യുവതികൾ ഏതാനും ദിവസം മുൻപ് പൊന്നമ്പലത്തിന്റെ വീട്ടിൽ വാടകയ്ക്കു താമസിച്ചിരുന്നു. ഇതിൽ ഒരു യുവതിയെ പീഡിപ്പിക്കാൻ പൊന്നമ്പലം ശ്രമിച്ചതോടെയാണ് ഇവർ താമസം മാറി. പിന്നീട്, പുതിയ താമസസ്ഥലത്തുമെത്തി പൊന്നമ്പലം ശല്യം തുടർന്നു, ഇതോടെ യുവതികൾ ചൂലുകൊണ്ട് അടിക്കുകയായിരുന്നു. അതിന്റെ ദൃശ്യങ്ങളും അവർ മൊബൈൽ ഫോണിൽ പകർത്തി.

Women confront AIADMK leader in Chennai with brooms

More Stories from this section

family-dental
witywide