വനിതാ ലോകകപ്പ്; ദക്ഷിണാഫ്രിക്കയ്ക്ക് മൂന്ന് വിക്കറ്റ് ജയം, ഇന്ത്യയ്ക്ക് തോൽവി

വിശാഖപട്ടണം: വനിതാലോകകപ്പിൽ മൂന്ന് വിക്കറ്റിന് ദക്ഷിണാഫ്രിക്ക ജയം സ്വന്തമാക്കി. ഇന്ത്യ ഉയർത്തിയ 252 റൺസ് വിജയ ലക്ഷ്യം മറികടന്ന് ഏഴ് വിക്കറ്റ് നഷ്‌ടത്തിലാണ് ദക്ഷിണാഫ്രിക്കയുടെ ജയം. വനിതാ ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ തോൽവിയാണിത്. നദിൻ ഡി ക്ലർക്ക്, ലൗറ വോൾവാർട്ട് എന്നിവർ അർധസെഞ്ചുറിയോടെ തിളങ്ങി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ തുടക്കം തകർച്ചയോടെയായിരുന്നു. ഓപ്പണർ ലൗറ വോൾവാർട്ടിന്റെ ഇന്നിങ്സാണ് ദക്ഷിണാഫ്രിക്കയെ മുന്നോട്ടുനയിച്ചത്. രണ്ട് സിക്‌സുകളടിച്ച് നദിൻ ഡി ക്ലർക്ക് ആണ് ദക്ഷിണാഫ്രിക്കൻ ടീമിനെ ജയത്തിലെത്തിച്ചത്. നദിൻ 54 പന്തിൽ നിന്ന് 84 റൺസാണ് എടുത്തത്. അതേസമയം, ആദ്യം ബാറ്റുചെയ്‌ത ഇന്ത്യ 49.5 ഓവറിൽ 251 റൺസിനാണ് പുറത്തായത്. ഇന്ത്യക്ക് ആദ്യം നഷ്ട‌മായത് 23 റൺസെടുത്ത മന്ദാനയുടെ വിക്കറ്റാണ്.