കൽഹാരിയിൽ കാത്തിരിക്കുന്ന വിസ്മയം! ഫൊക്കാന രജിസ്ട്രേഷൻ പ്രവാഹം തുടരുന്നു, ഏർലി ബേർഡ് രജിസ്ട്രേഷൻ ഡിസംബർ 31 വരെ മാത്രം

ശ്രീകുമാർ ഉണ്ണിത്താൻ

ന്യൂയോർക്ക്: അമേരിക്കയിലെ മലയാളികളുടെ സംഘടനകളുടെ സംഘടനായ ഫൊക്കാനയുടെ ഇന്റർനാഷണൽ കൺവെൻഷൻ ഓഗസ്റ്റ് 6, 7, 8 , 9 തീയതികളിൽ പെൻസിൽവേനിയയിലെ കൽഹാരി റിസോർട്ടിൽ വെച്ച് ഒരു ചരിത്ര കൺവെൻഷന് സാക്ഷിയാകാൻ പോകുബോൾ രജിസ്ട്രേഷൻ പ്രവാഹം തുടരുന്നു. ഇന്നുവരെ ഫൊക്കാനയുടെ ചരിത്രത്തിൽ നടന്നിട്ടില്ലാത്ത വിധം രജിസ്ട്രേഷനുകൾ ആണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.

2026 ലെ വെക്കേഷൻ നമുക്ക് കൽഹാരി റിസോർട്ടിൽ ആക്കാം, ജീവിതത്തിൽ ഒരിക്കൽ എങ്കിലും അനുഭവിച്ചു അറിയേണ്ടുന്ന ഒന്നുതന്നെയാണ് കലഹരി റിസോർട്ട്, കാരണം……

ലോകത്തിലെ ഏറ്റവും വലിയ ഇൻഡോർ ആൻഡ് ഔട്ട് ഡോർ വാട്ടർ പാർക്കാണ് കൽഹാരി റിസോർട്ട്. പ്രകൃതി ഭംഗികൊണ്ട് അനുഗ്രഹിതമായ പോക്കനോസ് മൗണ്ടൻസിലാണ് ഈ റിസോർട്ട്. അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ഡ്രൈവബിൾ ഡിസ്റ്റൻസ് ആണ് എന്നത് ഏവരെയും പ്രിയങ്കരമാക്കുന്നു. കാലാവസ്ഥയും, രമണീയമായ ഭൂപ്രകൃതിയും, ലോകത്തിലേക്കും ഏറ്റവും വലുതും കുട്ടികൾക്കും വലിയവർക്കും ഒരു പോലെ ആസ്വദിക്കാവുന്ന വാട്ടർ പാർക്കുമാണ് ഏവരെയും പോക്കണോസിനെയും കലാകാരിയെയും വിസ്മയമാക്കുന്നത്. ഫൈവ് സ്റ്റാർ റീസർട്ടിലെ താമസം, ഭക്ഷണം, വാട്ടർ പാർക് എൻട്രി, മാസ്‌മറിസ് പ്രോഗ്രാംസ്, സ്റ്റേജ് ഷോ, അവാർഡ് നൈറ്റ്, ഗ്രാൻ ഫിനാലെ ഓഫ് യൂവജനോസ്തവം തുടങ്ങിയ അനേകം പ്രോഗ്രാമുകൾ ഉൾപ്പെടെ അതിശയിപ്പിക്കുന്ന കലാപരിപാടികൾ ഏവരെയും ഈ കൺവെൻഷനിൽ കാത്തിരിക്കുന്നത്.

രജിസ്‌ട്രേഷൻ രണ്ടു പേർക്ക് $1200 ഉം നാലു പേർ അടങ്ങുന്ന ഫാമിലിക്ക് (അച്ഛനമ്മമാർ രണ്ടു കുട്ടികൾ )$ 1500.00 ഡോളറുമാണ്. നാലായിരം ഡോളർ ചെലവുള്ള ഫാമിലി രജിസ്ട്രേഷൻ ആണ് ആയിരത്തി അഞ്ഞുറ് ഡോളറിന് നൽകുന്നത്. ഓർക്കുക കൽഹാരിയിസെ ഓഗസ്റ്റിലെ ബേസിക് റൂം റേറ്റ് 690 മുതൽ 755 വരെ ആണ് അതിൽ ഫുഡ് ഉൾപ്പെടുന്നില്ല. കൽഹാരി റിസോർട്ടിന്റെ വെബ്‌സൈറ്റിൽ പോയി ഓഗസ്റ്റിലെ റേറ്റ് നോക്കിയാൽ നമ്മൾ റേറ്റ് കണ്ടു അതിശയിച്ചുപോകും. അതാണ് മുന്ന് രാത്രിക്കും നാല് പകലിനും $1500 ന് ഡിസംബർ 31, 2025 വരെ നൽകുന്നത്. അതിന് ശേഷം 1200 എന്നുള്ളത് 1500 ,1500 എന്നുള്ളത് 2000 എന്ന ക്രമത്തിൽ വർദ്ധിക്കുന്നതാണ്.

ഒരു ഫാമിലി എന്ന ആശയത്തോട് കൂടിയാണ് ഈ റിസോർട്ട് തെരെഞ്ഞെടുത്തത്. ഫാമിലി ആയി വന്ന് നാല് ദിവസം സന്തോഷവും ആഹ്ലാദപരവും, അത് എന്നും ജീവിതത്തിൽ ഓർത്തിരിക്കത്തക്ക നിമിഷങ്ങൾ ആക്കിത്തീർക്കുക എന്ന ലക്ഷ്യത്തോട് കുടിയാണ് ഈ കൺവെൻഷൻ പ്ലാൻ ചെയ്തിരിക്കുന്നത്.

താഴെകാണുന്ന ലിങ്കിൽ കൂടെയോ അല്ലെങ്കിൽ fokanaonline.org എന്ന വെബ്‌സൈറ്റിൽ നിന്നോ രജിസ്റ്റർ ചെയ്യാം.

https://convention.fokanaonline.org/?_gl=11tdlte1_gaNzAwNDUzODAzLjE3NjE0MTI5NzE._ga_G3TYNYPDEE*czE3NjE0MTI5NzAkbzEkZzAkdDE3NjE0MTI5NzAkajYwJGwwJGgw.

കൂടുതൽ ആളുകളെ പങ്കെടുപ്പിച്ചു ഒരു ചരിത്ര കൺവെൻഷൻ ആക്കുവാൻ ആണ് ഫൊക്കാന ശ്രമിക്കുന്നത്. ഈ ഡിസ്‌കൗണ്ട് റേറ്റ് എല്ലാവരും പ്രയോജനപെടുത്തും എന്ന് ഫൊക്കാന കമ്മിറ്റി ആഗ്രഹിക്കുന്നു. വളരെ കുറച്ചു റൂമുകൾ മാത്രമേ ഇനിയും അവശേഷിക്കുന്നുള്ളു. അതുകൊണ്ട് എത്രയും പെട്ടെന്ന് രജിസ്റ്റർ ചെയ്ത് നിങ്ങളുടെ രജിസ്ട്രേഷൻ സേഫ് ആക്കണണമെന്നും ഈ ചരിത്ര കൺവെൻഷൻ നടക്കുബോൾ നിങ്ങളും അതിൽ ഒരു ഭാഗമാകുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നതായി പ്രസിഡന്റ് സജിമോൻ ആന്റണിയും ഫൊക്കാന കമ്മിറ്റിയും അറിയിച്ചു.

More Stories from this section

family-dental
witywide