സിന്ധു നദീജല കരാര്‍ മരവിപ്പിച്ച തീരുമാനം ഇന്ത്യ അറിയിച്ചില്ലെന്ന് ലോകബാങ്ക്

ന്യൂഡല്‍ഹി : സിന്ധു നദീജല കരാര്‍ മരവിപ്പിക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തെക്കുറിച്ച് ലോകബാങ്കിനെ അറിയിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്. കരാറിന്റെ ചരിത്രത്തിലുടനീളം, ജലവിതരണവുമായി ബന്ധപ്പെട്ട് ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഉണ്ടാകുന്ന തര്‍ക്കങ്ങളില്‍ മധ്യസ്ഥത വഹിക്കാന്‍ ലോകബാങ്ക് ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.

ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ കുറഞ്ഞത് 26 പേര്‍ കൊല്ലപ്പെട്ടതില്‍ പാക്കിസ്ഥാന്റെ പങ്ക് വ്യക്തമായതോടെയാണ് സിന്ധു നദീജല കരാര്‍ മരവിപ്പിക്കാന്‍ ഇന്ത്യ തുനിഞ്ഞത്. ഇക്കാര്യം ഇന്ത്യ പാകിസ്ഥാനെ ഔദ്യോഗികമായി അറിയിച്ചിരുന്നു. കേന്ദ്ര ജലശക്തി മന്ത്രാലയം പാകിസ്ഥാൻ ജല വിഭവ മന്ത്രാലയത്തിന് കത്ത് അയച്ചു. പഹൽഗാമിലെ ഭീകരാക്രമണത്തിന് പിന്നാലെയാണ് ഇന്ത്യ കടുത്ത നടപടിയിലേക്ക് കടന്നത്. ഇന്ത്യയുടെ തീരുമാനം അംഗീകരിക്കാനാവില്ലെന്നായിരുന്നു പാകിസ്താന്റെ പ്രതികരണം.

എന്നാല്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ലോക ബാങ്കിന്റെ മധ്യസ്ഥതയില്‍ ഉണ്ടാക്കിയ കരാറായതിനാല്‍ത്തന്നെ ഇത് ഇല്ലാതാക്കുമ്പോള്‍ അറിയിച്ചില്ലെന്നാണ് ലോകബാങ്ക് പറയുന്നത്.

1947ലെ ഇന്ത്യ-പാക് വിഭജനം സിന്ധു നദീതട ത്തേയും രണ്ടായി മുറിച്ചു. അടിസ്ഥാന ജലസേ ചന ആവശ്യങ്ങള്‍ക്കടക്കം സിന്ധു നദീതടത്തി ല്‍ നിന്നുള്ള വെള്ളമാണ് മേഖലയിലെ ജനങ്ങള്‍ ഉപയോഗിച്ചിരുന്നത്. വെള്ളം ഉപയോഗിക്കുന്ന തില്‍ ധാരണ വേണമെന്ന ആവശ്യമാണ് സിന്ധു നദീജല കരാറിലെത്തിയത്.1960 സെപ്തംബര്‍ 19 -ന് കറാച്ചിയില്‍ വച്ച് ഇന്ത്യയുടെ പ്രധാനമന്ത്രി നെഹ്രുവും, പാകിസ്താന്‍ പ്രസിഡണ്ട് അയൂബ് ഖാനും ഈ ഉടമ്പടിയില്‍ ഒപ്പുവച്ചു. ഈ കരാര്‍ പ്രകാരം കിഴക്കോട്ടൊഴുകുന്ന ബിയാസ്, രാവി, സത്‌ലജ് എന്നീ നദികളുടെ നിയന്ത്രണം ഇന്ത്യയ് ക്കും, പടിഞ്ഞാറോട്ടൊഴുകുന്ന സിന്ധു, ചിനാബ്, ഝലം എന്നീ നദികളുടെ നിയന്ത്രണം പാകിസ്ഥാനും ലഭിച്ചു.

Also Read

More Stories from this section

family-dental
witywide