
ഒട്ടാവ : ലോകത്ത് യുഎസിൻ്റെ സഹായം വേണ്ടാത്ത നിരവധി വിഷയങ്ങളുണ്ടെന്നും യുഎസ് ഇല്ലാതെ തന്നെ ലോകത്തിന് നിരവധികാര്യങ്ങളിൽ പുരോഗതി കൈവരിക്കാൻ കഴിയുമെന്നും കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി.
ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിൽ നടന്ന ജി 20 നേതാക്കളുടെ ഗ്രൂപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അമേരിക്ക ഈ ജി 20 യിൽ നിന്നും വിട്ടുനിൽക്കുകയാണ് എന്ന സാഹചര്യത്തിൽക്കൂടിയാണ് കാർണിയുടെ വാക്കുകൾ എത്തുന്നത്. ലോക ജനസംഖ്യയുടെ മുക്കാൽ ഭാഗവും, ആഗോള ജിഡിപിയുടെ മൂന്നിൽ രണ്ട് ഭാഗവും, ലോക വ്യാപാരത്തിന്റെ മുക്കാൽ ഭാഗവും പ്രതിനിധീകരിക്കുന്ന രാജ്യങ്ങളെ ഉച്ചകോടി ഒരുമിച്ച് കൊണ്ടുവന്നു, ഇത് അമേരിക്ക ഔദ്യോഗികമായി പങ്കെടുക്കാതെ തന്നെയാണ്,” കാർണി ഞായറാഴ്ച ജോഹന്നാസ്ബർഗിൽ പറഞ്ഞു.
“ആഗോള സമ്പദ്‌വ്യവസ്ഥയിലെ ഗുരുത്വാകർഷണ കേന്ദ്രം മാറിക്കൊണ്ടിരിക്കുന്നു എന്നതിന്റെ ഓർമ്മപ്പെടുത്തലാണിത്.”- അദ്ദേഹം അമേരിക്കയെ പരോക്ഷമായി വിമർശിച്ചുകൊണ്ട് പറഞ്ഞു.
World can move forward without America: Canadian PM at G20











