വേൾഡ് മലയാളി കൗൺസിൽ സംഗമം ഹ്യൂസ്റ്റണിൽ : മേയർ റോബിൻ ഇലക്കാട്ടിന് ഗ്ലോബൽ സിറ്റിസൺ അവാർഡ് സമ്മാനിക്കുന്നു

ഹൂസ്റ്റൺ, ടെക്സാസ്: വേൾഡ് മലയാളി കൗൺസിൽ (WMC) “സ്നേഹപൂർവ്വം 2026” എന്ന പേരിൽ പുതുവത്സര ഡിന്നർ നൈറ്റ് ജനുവരി 4-ന് (ഞായർ) വൈകിട്ട് 5:00 മണിക്ക് സ്റ്റാഫോർഡ് ബാങ്ക്വറ്റ് ഹാളിൽ സംഘടിപ്പിക്കുന്നു. പരിപാടിയിൽ സമൂഹത്തിന് നൽകിയ അതുല്യമായ പൊതുസേവനത്തിന്റെയും സുപ്രധാന സംഭാവനകളുടെയും അംഗീകാരമായി മിസൂരി സിറ്റി മേയർ റോബിൻ ഇലക്കാട്ടിന് ഗ്ലോബൽ സിറ്റിസൺ അവാർഡ് സമ്മാനിക്കും.

വേൾഡ് മലയാളി കൗൺസിലിന്റെ മുതിർന്ന ഭാരവാഹികളായ തോമസ് മൊട്ടക്കൽ (ഗ്ലോബൽ ചെയർ), ഡോ. ബാബു സ്റ്റീഫൻ (ഗ്ലോബൽ പ്രസിഡന്റ്), ജെയിംസ് കൂടൽ (ഗ്ലോബൽ വൈസ് പ്രസിഡന്റ്), ഡോ ഷിബു സാമുവൽ ( റീജിയൻ ചെയർമാൻ), ബ്ലെസ്സൺ മണ്ണിൽ (റീജിയൻ പ്രസിഡന്റ്) എന്നിവർക്കായി പ്രത്യേക സ്വീകരണവും നൽകും.മുഖ്യാതിഥിയായി ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജി കെ. പി. ജോർജ് പങ്കെടുക്കും. അതിഥികളായി സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യൂ, ജഡ്ജി സുരേന്ദ്രൻ പട്ടേൽ, ക്യാപ്റ്റൻ മനു പൂപ്പാറയിൽ എന്നിവരും പങ്കെടുക്കും.

സമൂഹ നേതാക്കളെയും ജനപ്രതിനിധികളെയും മലയാളി കുടുംബങ്ങളെയും ഒരുമിച്ചു കൂട്ടുന്ന ഈ സായാഹ്നം ഐക്യത്തിന്റെയും സൗഹൃദത്തിന്റെയും സാംസ്കാരിക അഭിമാനത്തിന്റെയും പുതുവത്സരം ആഘോഷിക്കുന്നതിനായാണ് ഒരുക്കിയിരിക്കുന്നത്. വേൾഡ് മലയാളി കൗൺസിൽ ഉയർത്തിപ്പിടിക്കുന്ന ആഗോള ദർശനവും സാംസ്കാരിക മൂല്യങ്ങളും ഇതിലൂടെ പ്രതിഫലിക്കും. ബിജു ഇട്ടൻ, ലക്ഷ്മി പീറ്റർ, ഹിമി ഹരിദാസ് എന്നിവർ അംഗങ്ങളായ പ്രോഗ്രാം കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

RSVP & ബന്ധപ്പെടാൻ:

അഡ്വ. ലാൽ എബ്രഹാം, ഹൂസ്റ്റൺ പ്രവിശ്യ ചെയർ – +1 (346) 228-9925

തോമസ് സ്റ്റീഫൻ, ഹൂസ്റ്റൺ പ്രവിശ്യ പ്രസിഡന്റ് – +1 (832) 274-9252

World Malayali Council meeting in Houston: Global Citizen Award for Mayor Robin Ilakat

More Stories from this section

family-dental
witywide