”വിവേകമുള്ള ഒരു പക്ഷിയും സ്വന്തം കൂട്ടില്‍ നിരന്തരം കാഷ്ഠിക്കാറില്ല” തരൂരിന്റെ ട്വീറ്റിന് സുധാ മേനോന്റെ മറുപടി

തിരുവനന്തപുരം : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ ഇന്നലെ പങ്കുവെച്ച ട്വീറ്റിന് രൂക്ഷ വിമര്‍ശനവുമായി എഴുത്തുകാരി സുധാ മേനോന്‍.

പറക്കാന്‍ അനുമതി ചോദിക്കേണ്ട, ചിറകുകള്‍ നിന്റേതാണ്, ആകാശം ആരുടേതുമല്ല’ എന്ന അടിക്കുറിപ്പോടെ പറന്നു പോകാനിരിക്കുന്ന പക്ഷിയുടെ ചിത്രം പങ്കുവെച്ചായിരുന്നു ശശി തരൂര്‍ ഇന്നലെ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്.

വിശാലമായ ആകാശവും ചിറകുകളും എപ്പോഴും ഉണ്ടെങ്കിലും, വിവേകമുള്ള ഒരു പക്ഷിയും ആ അഹങ്കാരത്തില്‍ സ്വന്തം കൂട്ടില്‍ നിരന്തരം കാഷ്ഠിക്കാറില്ല. കൂട് അഭയം കൂടിയാണ്. അന്‍പത് കോടിയുടെ ഗേള്‍ഫ്രണ്ട് എന്ന ആക്ഷേപം ചിലര്‍ ഉന്നയിച്ചപ്പോഴും, മുറിവുണക്കി അഭയം തന്നത് കൂടായിരുന്നു, പുറത്തുള്ള സുന്ദരാകാശമായിരുന്നില്ല എന്നും പക്ഷികള്‍ ഓര്‍മ്മിക്കണം…’ – സുധ മേനോന്റെ മറുപടി കുറിപ്പ് ഇങ്ങനെയായിരുന്നു.

തരൂരിന്റെ മോദി സ്തുതിയില്‍ രൂക്ഷഭാഷയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പരിഹസിച്ചതിന് പിന്നാലെയായിരുന്നു തരൂരിന്റെ ഈ പോസ്റ്റ്.

അതേസമയം, കോണ്‍ഗ്രസ് നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസത്തിന് പിന്നാലെ മോദിയെ പുകഴ്ത്തിക്കൊണ്ടുള്ള ലേഖനം തരൂര്‍ ബി ജെ പിയില്‍ ചേരുന്നതിന്റെ സൂചനകളാണെന്ന വിധത്തില്‍ ചില മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ലേഖനം ദേശീയ ഐക്യത്തെക്കുറിച്ചാണെന്ന് ശശി തരൂര്‍ വിശദീകരിച്ചു.

ഓപ്പറേഷന്‍ സിന്ദൂര്‍ വിവരിക്കാനായി ലോകപര്യടനം നടത്തിയ സംഘത്തില്‍ തരൂര്‍ കടന്നുകൂടിയപ്പോള്‍ മുതല്‍ വിവാദം കനത്തിരുന്നു. കോണ്‍ഗ്രസ് നല്‍കിയ ലിസ്റ്റില്‍ ഇല്ലാതിരുന്നിട്ടും മോദിയുടെ താത്പര്യത്തിനാണ് തരൂര്‍ സംഘത്തില്‍ ഉള്‍പ്പെട്ടത്. വിദേശത്ത് മോദിയെക്കുറിച്ച് തരൂര്‍ വാചാലനായതും കോണ്‍ഗ്രസ് നേതാക്കളെ ചൊടിപ്പിച്ചിരുന്നു. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ മോദി നയങ്ങള്‍ക്കെതിരെ സംസാരിക്കുമ്പോഴാണ് തരൂര്‍ മോദി സ്തുതി നടത്തിയതെന്നും പ്രവര്‍ത്തകര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു. ഇതിനിടെ തരൂര്‍ ബിജെപിയിലേക്ക് പോകുമെന്ന തരത്തില്‍ അഭ്യൂഹങ്ങളും ശക്തമാകുകയായിരുന്നു.

More Stories from this section

family-dental
witywide