സാന്‍ഫ്രാന്‍സിസ്‌കോ: സാന്‍ഫ്രാന്‍സിസ്‌കോയിലെ എഐ സ്റ്റാര്‍ട്ടപ്പായ ഗിഗയുടെ സ്ഥാപകരായ ഇന്ത്യൻ വംശജരായ യുവാക്കൾക്ക് വംശീയ അധിക്ഷേപം. ഫോബ്‌സിന്റെ മിടുക്കന്‍മാരുടെ പട്ടികയില്‍ ഇടം പിടിച്ചവരും ഐഐടി ബിരുദധാരികളുമായ വരുണ്‍ വുംമഡി, ഇഷ മണിദീപ് എന്നിവര്‍ക്ക് നേരെയാണ് സമൂഹ്യമാധ്യമത്തില്‍ കടുത്ത വംശീയ അധിക്ഷേപമുണ്ടായത്. ഗിഗയ്ക്ക് 61 മില്യന്‍ ഡോളര്‍ ഫണ്ട് കിട്ടിയെന്ന വാര്‍ത്തയുടെ പശ്ചാത്തലത്തിലാണ് ഇവര്‍ക്ക് നേരെ വംശീയ അധിക്ഷേപവും പരിഹാസവും വന്നത്.
ഗിഗ സ്റ്റാര്‍ട്ടപ്പിന്റെ ഉല്‍പന്നത്തെ കുറിച്ചോ ഫണ്ട് ലഭിച്ചതില്‍ അഭിനന്ദിക്കുകയോ ചെയ്യുന്നതിന് പകരം യുവാക്കളുടെ ഉച്ചാരണത്തെയും സൗന്ദര്യത്തെയും പരിഹസിച്ചാണ് കമന്റുകളില്‍ അധികവും വന്നത്. ലോകത്തിലെ മുൻനിര കമ്പനികൾ Giga-യെ വിശ്വസിക്കുന്നു, എഐ ഉപയോഗിച്ച് മികച്ച കസ്റ്റമർ അനുഭവം നൽകാൻ,” എന്ന കുറിപ്പോടെയായിരുന്നു അവർ ഫണ്ടിംഗ് വാർത്ത പങ്കുവെച്ചത്.
അതേസമയം, ബുദ്ധിയോ കഴിവോ കൊണ്ട് പിടിച്ച് നില്‍ക്കാന്‍ കഴിയില്ലെന്ന് വരുമ്പോഴാണ് അരക്ഷിതരായ ചിലര്‍ ഇത്തരത്തിലുള്ള തരംതാണ ആക്രമണങ്ങള്‍ നടത്തുന്നതെന്ന് മറ്റു ചിലര്‍ വരുണ്‍ വുംമഡി, ഇഷ മണിദീപിനെയും അനുകൂലിച്ച് കമൻ്റുമായി രംഗത്തെത്തി.വംശീയമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള കമന്റുകള്‍ തമാശയല്ലെന്നും ഇതൊന്നും കൊണ്ട് വ്യക്തികളുടെ കഴിവിനെയോ വിജയത്തെയോ ഇല്ലാതാക്കാന്‍ കഴിയില്ല, ഇലോണ്‍ മസ്‌ക് സുന്ദരനായത് കൊണ്ടാണോ ആളുകള്‍ എക്‌സ് ഉപയോഗിക്കുന്നത്? ഒരിക്കലുമല്ലെന്നും പ്ലാറ്റ്‌ഫോമിന്റെ നിലവാരം കൊണ്ടാണെന്നും ചില ഉപയോക്താക്കൾ കുറിച്ചു.
ലൈവ് സംഭാഷണങ്ങളെ നിയന്ത്രിക്കുന്ന ശബ്ദാധിഷ്ഠിത എഐ സംവിധാനമാണ് ഗിഗയിലൂടെ ലഭിക്കുന്ന സേവനം. സംസാരിക്കാനും ചാറ്റ് ചെയ്യാനും കഴിയുന്ന എഐ ബോട്ടിനെ ഗിഗ രൂപകല്‍പന ചെയ്തിട്ടുണ്ട്. 2024-ലെ ‘Forbes 30 Under 30’ പട്ടികയിൽ ഇടം നേടിയവരാണ്. ബിരുദാനന്തര പഠനത്തിന് ശേഷം അവർക്ക് മികച്ച ശമ്പളത്തോടെയുള്ള ജോലിഅവസരങ്ങൾ ലഭിച്ചിരുന്നെങ്കിലും, അവർ അതെല്ലാം തള്ളി മെഷീൻ ലേണിംഗ് രംഗത്തെ സങ്കീർണ്ണ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ആഗ്രഹം പിന്തുടരാനാണ് തീരുമാനിച്ചത്.
Young Indian-origin founders of San Francisco-based AI startup Giga face racial abuse.














