ഓടിക്കൊണ്ടിരുന്ന കെഎസ്ആ‌ർടിസി ബസിന്‍റെ ചില്ല് തലകൊണ്ടിടിച്ച് തകർത്ത് പുറത്തേക്ക് ചാടി യുവാവ്, ഗുരുതര പരിക്ക്

മാനന്തവാടി: ഓടിക്കൊണ്ടിരുന്ന കെ എസ് ആര്‍ ടി സി ബസിനെ നടുക്കി യുവാവ്. ബസിന്‍റെ മുന്‍വശത്തെ ചില്ല് തലകൊണ്ട് ഇടിച്ചു തകര്‍ത്ത് യുവാവ് പുറത്തേക്ക് ചാടിയപ്പോൾ യാത്രക്കാരെല്ലാവരും ഭയപ്പെട്ടുപോയി. മാനന്തവാടി ദ്വാരകയിലെത്തിയപ്പോയാണ് നടുക്കുന്ന സംഭവമുണ്ടായത്. ജാര്‍ഖണ്ഡ് സ്വദേശി മനോജ് കിഷന്‍ എന്ന യുവാവാണ് ബസിന്‍റെ ചില്ല് തലകൊണ്ടിടിച്ച് തകർത്ത് പുറത്തേക്ക് ചാടിയത്.

തലയ്ക്ക് ഗുരുതര പരിക്കേറ്റ മനോജിനെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. കോഴിക്കോട് നിന്ന് കയറിയ ഇയാള്‍ ചുണ്ടേല്‍ മുതല്‍ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു എന്ന് ബസ് ജീവനക്കാര്‍ പറയുന്നു. തല കൊണ്ട് ചില്ല് ഇടിച്ച് പൊളിച്ച് ഇയാള്‍ പുറത്തേക്ക് ചാടിയതുകണ്ട് ഭയപ്പെട്ടുപോയെന്ന് ബസ് ജീവനക്കാരും മറ്റ് യാത്രക്കാരും പറഞ്ഞു.

More Stories from this section

family-dental
witywide