
തൃശൂര്‍ : അയ്യന്തോളില്‍ ബൈക്ക് യാത്രക്കാരനായ യുവാവ് റോഡിലെ കുഴിയില്‍ വീണ് സ്വകാര്യ ബസിനിടയില്‍പ്പെട്ട് മരിച്ചു. ലാലൂര്‍ എല്‍ത്തുരുത്ത് സ്വദേശി ആബേല്‍ ചാക്കോയാണ് മരിച്ചത്. ഇന്ന് രാവിലെയാണ് ദാരുണ സംഭവം. ബാങ്ക് ജീവനക്കാരനാണ് മരിച്ച ആബേല്‍.
യുവാവ് ബൈക്കില്‍ ജോലിക്ക് പോകുന്നതിനിടെ റോഡിലെ കുഴിയില്‍ വീഴാതിരിക്കാന്‍ വെട്ടിക്കുകയായിരുന്നു. പെട്ടെന്നുതന്നെ സമീപത്തുകൂടി എത്തിയ ബസിടിക്കുകയായിരുന്നു. ബസിനടിയില്‍പെട്ടാണ് മരണം. ബസ് അമിതവേഗതയിലായിരുന്നുവെന്ന് നാട്ടുകാര്‍ ആരോപിക്കുന്നുണ്ട്. നാട്ടുകാര്‍ റോഡ് തടഞ്ഞ് പ്രതിഷേധിക്കുകയാണ്. കൗണ്‍സിലര്‍ മെഫി ഡെന്‍സന്റെ നേതൃത്വത്തിലാണ് നാട്ടുകാര്‍ ബസുകള്‍ തടഞ്ഞ് പ്രതിഷേധിക്കുന്നത്.