
ഭോപ്പാല്‍: ഡല്‍ഹിയിലെ നിര്‍ഭയ കേസിന് സമാനമായ രീതിയില്‍ മധ്യപ്രദേശില്‍ ഒരു സ്ത്രീയെ ക്രൂരബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. സ്വകാര്യ ഭാഗത്ത് ഇരുമ്പുകമ്പി കയറ്റിയായിരുന്നു ക്രൂരമായ കൂട്ട ബലാത്സംഗം. യുവതിയുടെ ഗര്‍ഭാശയം പുറത്തുവന്നിരുന്നു. ഖല്‍വ ആദിവാസി മേഖലയിലെ റോഷ്നി ചൗക്കി പ്രദേശത്ത് ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ക്രൂരമായ ബലാത്സംഗ-കൊലപാതകം നടന്നത്.
മരിച്ചത് രണ്ട് കുട്ടികളുടെ അമ്മയായ ആദിവാസി സ്ത്രീയാണെന്ന് പൊലീസ് പറഞ്ഞു. അയല്‍പക്കത്തെ വീട്ടില്‍ മകളാണ് സ്ത്രീയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ശരീരഭാഗങ്ങള്‍ യുവതിയുടെ അരുകില്‍ തറയില്‍ ചിതറിക്കിടക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. ഗ്രാമവാസികളില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും സ്ത്രീയുടെ രണ്ട് പരിചയക്കാരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഹരി പാല്‍വി, സുനില്‍ ധ്രുവേ എന്നിവരാണ് പിടിയിലായിരിക്കുന്നത്.