
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും ആരോപണങ്ങളുടെ പെരുമഴ. ഇപ്പോഴിതാ ഗര്‍ഭം അലസിപ്പിക്കാന്‍ യുവതിയെ രാഹുല്‍ നിര്‍ബന്ധിക്കുന്ന സംഭാഷണമാണ് പുറത്ത് വന്നിരിക്കുന്നത്. ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പാര്‍ട്ടിയില്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്.
യുവതിയും രാഹുലും തമ്മിലുള്ള സംഭാഷണമാണ് സമൂഹമാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. ഗര്‍ഭം അലസിപ്പിക്കണമെന്നും വളര്‍ത്താന്‍ തയ്യാറാവരുതെന്നും ശബ്ദ സന്ദേശത്തില്‍ പറയുന്നുണ്ട്. എന്നാല്‍ സംഭവത്തില്‍ പുറത്തുവന്ന ശബ്ദ സന്ദേശത്തിലോ മറ്റാരോപണങ്ങളിലോ എംഎല്‍എയുടെ ഭാഗത്ത് നിന്ന് പ്രതികരണമൊന്നും ഇതുവരെ വന്നിട്ടില്ല.
അതേസമയം, സംസ്ഥാനത്തിൻറെ വിവിധ ഭാഗങ്ങളിൽ രാഹുലിനെതിരെ കടുത്ത പ്രതിഷേധമാണ് നടക്കുന്നത്. രാഹുലിൻെറ വീട്ടിലേക്കും പാലക്കാട്ടെ എം.എൽ.എ ഓഫീസിലേക്കും പ്രതിഷേധക്കാർ ഇരച്ചെത്തുകയായിരുന്നു.