യുഎസിലെ ഗ്രീൻ കാർഡ് ഇന്റർവ്യൂ അപകടകരമാകുന്നതായി ഇമിഗ്രേഷൻ അഭിഭാഷകർ മുന്നറിയിപ്പ് നൽകുന്നു. യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസ് (USCIS) ഓഫീസുകളിൽ നടക്കുന്ന ഗ്രീൻ കാർഡ് ഇന്റർവ്യൂകളിൽ തന്നെ പലരെയും ICE (ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ്) അറസ്റ്റുചെയ്യുന്നതായി CBS 8 മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
വിസ കാലഹരണപ്പെട്ടവരെയൊക്കെ USCIS ഓഫീസിൽ തന്നെ ICE അറസ്റ്റ് ചെയ്യുന്നു എന്നാണ് അഭിഭാഷകൻ സാമൻ നാസേരി CBS 8-നെ അറിയിച്ചത്. നേരെത്തെ എൻട്രി ചെയ്തവരും ക്രിമിനൽ റെക്കോർഡ് ഇല്ലാത്തവരും ഇതിൽപ്പെടുന്നു. നാസേരിയുടെ അഞ്ചു ക്ലയന്റുകളെ കഴിഞ്ഞ ആഴ്ച ഇന്റർവ്യൂവിനിടെ അറസ്റ്റുചെയ്തതായി അദ്ദേഹം പറഞ്ഞു. ഇവരൊക്കെ അമേരിക്കൻ പൗരന്മാരുടെ ദാമ്പത്യ വിസയ്ക്ക് അപേക്ഷിച്ചവരാണ്.
മറ്റ് അഭിഭാഷകനായ ഹബീബ് ഹസ്ബിനിയും സമാന സംഭവങ്ങൾ സ്ഥിരീകരിച്ചു. ഇവ സാൻ ഡിയഗോ ഓഫിസിൽ മാത്രമേ കൂടുതലായും നടക്കുന്നതായി അദ്ദേഹം പറഞ്ഞു. ഇന്റർവ്യൂ ഒഴിവാക്കരുത്. അപ്പോൾ അപേക്ഷ നിരസിക്കപ്പെടും. പക്ഷേ അറസ്റ്റിനുള്ള സാധ്യതക്ക് തയ്യാറാകണമെന്നും ഹസ്ബിനി മുന്നറിയിപ്പ് നൽകി.
സാൻ ഡിയോഗോയിലെ USCIS ഓഫിസിൽ, കുടുംബങ്ങളുടെ കൺമുന്നിൽ വെച്ചു തന്നെ കുടിയേറ്റക്കാരെ ICE ഏജൻറുകൾ അറസ്റ്റുചെയ്തതായി The Mirror മാധ്യമം റിപ്പോർട്ട് ചെയ്തു. ആറ് മാസം പ്രായമുള്ള കുഞ്ഞിനെ മുലയൂട്ടിക്കൊണ്ടിരുന്ന ബ്രിട്ടീഷ് പൗരത്വക്കാരിയെ വരെ പിടികൂടിയെന്നാണ് റിപ്പോർട്ട്. ഇത്തരത്തിൽ ഇന്റർവ്യൂവിൽ അറസ്റ്റുചെയ്യുക ഇതാദ്യമായാണ്. ഇതോടെ ഭയന്ന് പലരും നിയമാനുസൃതമായ അപേക്ഷകളും ഒഴിവാക്കാൻ സാധ്യതയുണ്ടെന്നാണ് വിഷയത്തിൽ അഭിഭാഷകർ പറയുന്നത്.
അതേസമയം, വിഷയത്തിൽ ദേശീയ സുരക്ഷ, പൊതുസുരക്ഷ എന്നിവയ്ക്ക് മുൻഗണന നൽകിയാണ് നിയമം നടപ്പാക്കുന്നതെന്ന് ICEയുടെ പ്രതികരിച്ചു. നിയമവിരുദ്ധമായി രാജ്യത്ത് താമസിക്കുന്നവർക്ക് അറസ്റ്റും നാടുകടത്തലും നേരിടേണ്ടി വരാമെന്നും ICE പറഞ്ഞു. യുഎസ് സർക്കാരിന്റെ കണക്കുകൾ പ്രകാരം, 2025 സെപ്റ്റംബർ വരെ ക്രിമിനൽ റെക്കോർഡ് ഇല്ലാത്ത 16,523 പേർ ICEയുടെ അറസ്റ്റിലായി. രാജ്യത്ത് ആകെ 59,762 പേർ ICE കസ്റ്റഡിയിലുണ്ട്.
Your US green card interview could end in arrest; Immigration lawyers warn















