പുതുവര്‍ഷ ദിനത്തില്‍ അമ്മയെയും 4 സഹോദരിമാരെയും കൊലപ്പെടുത്തി യുവാവ്, ലഖ്‌നൗ നടുങ്ങി

ലഖ്നൗ: ഉത്തര്‍ പ്രദേശിലെ ലഖ്‌നൗവില്‍ നാടിനെ നടുക്കി കൊലപാതകം. പുതുവര്‍ഷ ദിനത്തില്‍ അമ്മയെയും 4 സഹോദരിമാരെയും കൊലപ്പെടുത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ലഖ്നൗവിലെ നക ഏരിയയിലെ ഹോട്ടല്‍ ശരണ്‍ജിത്തിലാണ് സംഭവം നടന്നതെന്ന് സെന്‍ട്രല്‍ ലഖ്നൗ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ (ഡിസിപി) രവീണ ത്യാഗി പറഞ്ഞു.

കുടുംബ പ്രശ്‌നങ്ങള്‍ത്തുടര്‍ന്നാണ് അമ്മയും സഹോദരിയമടക്കം 5 പേരുടെ അരും കൊലയ്ക്ക് യുവാവ് മുതര്‍ന്നത്. ആഗ്ര സ്വദേശിയായ അര്‍ഷാദ് എന്ന 24കാരനാണ് പ്രതി. അര്‍ഷാദിന്റെ സഹോദരിമാരായ ആലിയ (9), അല്‍ഷിയ (19), അക്‌സ (16), റഹ്മീന്‍ (18) എന്നിവരും അമ്മയുമാണ് മരിച്ചത്.

More Stories from this section

family-dental
witywide