
തിരുവനന്തപുരം : മലയാളം സര്‍വകലാശാലയുടെ ഭൂമിതട്ടിപ്പില്‍ നേരിട്ട് ഇടപെട്ടതിന്റെ തെളിവുകള്‍ പുറത്ത് വന്നതിന് പിന്നാലെ കെ.ടി. ജലീല്‍ എംഎല്‍എയെ കാണാനില്ലെന്ന് ഫേസ്ബുക്ക് കുറിപ്പുമായി യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ. ഫിറോസ്.
ഫേസ് ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം..
‘ കണ്ടവരുണ്ടോ? ഞാന്‍ ഒരു പത്രസമ്മേളനം നടത്തിയാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ മറുപടി പത്രസമ്മേളനം നടത്തിയിരുന്ന, ഫെയിസ്ബുക്കില്‍ പോസ്റ്റിട്ടാല്‍ മിനുറ്റുകള്‍ക്കുള്ളില്‍ മറുപടി നല്‍കിയിരുന്ന ഒരാളെ ഇന്നലെ മുതല്‍ കാണാനില്ല.
മലയാളം സര്‍വകലാശാലയുടെ ഭൂമിതട്ടിപ്പില്‍ നേരിട്ട് ഇടപെട്ടതിന്റെ തെളിവുകള്‍ പുറത്ത് വന്നതിന് ശേഷമാണ് ആളെ കാണാതായത്. കണ്ട് പിടിക്കാനുള്ള അടയാളങ്ങള്‍; മുസ്ലിം ലീഗ്, ദോത്തി ചലഞ്ച്, ദുബായ് ദുബായ് എന്നിങ്ങനെ ഇടക്കിടെ വിളിച്ചു പറയും. പോരാത്തതിന് സ്വജനപക്ഷപാതം നടത്തിയതിന്റെ പേരില്‍ മന്ത്രി സ്ഥാനത്ത് നിന്ന് രാജി വെക്കേണ്ടി വന്നതിന്റെ പകയും നിരാശയും മുഖത്ത് കാണാം.
പിടിക്കപ്പെടുമെന്നുറപ്പായാല്‍ ഖുര്‍ആന്‍ ഉയര്‍ത്തിക്കാണിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കും. കണ്ടെത്തുന്നവര്‍ ഉടനെ അറിയിക്കുക. മകനേ തിരിച്ചു വരൂ. എല്ലാവരും കാത്തിരിക്കുകയാണ്.’