ജനസമ്പര്‍ക്ക പരിപാടിക്കിടെ ഡല്‍ഹി മുഖ്യമന്ത്രിയുടെ കരണത്തടിച്ച് യുവാവ്; ആക്രമണം പരാതിക്കാരനെന്ന വ്യാജേന എത്തി

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയെ ആക്രമിച്ച് യുവാവ്. ഔദ്യോഗിക വസതിയില്‍ ജനസമ്പര്‍ക്ക പരിപാടെയാണ് മുഖ്യമന്ത്രിയെ 35 വയസ്സുകാരന്‍ ആക്രമിച്ചത്. പരാതി നല്‍കാനെന്ന വ്യാജേന അടുത്തെത്തിയ ആള്‍ മുഖ്യമന്ത്രിയുടെ കരണത്ത് അടിച്ചതിനുശേഷം മുടിപിടിച്ചു വലിച്ചതായാണ് റിപ്പോര്‍ട്ട്. എന്തിനാണ് ആക്രമണം നടത്തിയതെന്നതില്‍ വ്യക്തതയില്ല. യുവാവിനെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

അതേസമയം, രേഖ ഗുപ്തയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രേഖ ഗുപ്ത സ്വന്തം വസതിയില്‍ എല്ലാ ബുധനാഴ്ചകളിലും രാവിലെ ജനങ്ങളെ കണ്ട് പരാതികള്‍ സ്വീകരിക്കാറുണ്ട്. സംഭവത്തില്‍ സുരക്ഷാ വീഴ്ചയുണ്ടായതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്. വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ സംഭവത്തെ അപലപിച്ചു.

ബിജെപി ഡല്‍ഹി ഘടകമാണ് സംഭവത്തെക്കുറിച്ച് സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്.’യോഗത്തില്‍ പങ്കെടുത്ത ഒരാള്‍ മുഖ്യമന്ത്രിയെ ആക്രമിച്ചു. ഡോക്ടര്‍മാര്‍ മുഖ്യമന്ത്രിയെ പരിശോധിക്കുകയാണ്. ഈ ആക്രമണത്തെ പാര്‍ട്ടി അപലപിക്കുന്നു. അക്രമം രാഷ്ട്രീയ പ്രേരിതമായിരുന്നോ എന്ന് അന്വേഷിക്കണം’ മുതിര്‍ന്ന ബിജെപി നേതാവ് ഹരീഷ് ഖുറാന പ്രതികരിച്ചു.

More Stories from this section

family-dental
witywide