
പാലക്കാട്: ചിറ്റൂർ പുഴയിലെ ഷണ്‍മുഖം കോസ് വേയിൽ ഓവ്ചാലിനുള്ളിൽ അകപ്പെട്ട തമിഴ്നാട് സ്വദേശികളായ രണ്ട് വിദ്യാർഥികളും മരിച്ചു.. കോയമ്പത്തൂരിലെ കോളജില്‍ നിന്നും എത്തിയ ശ്രീഗൗതം, അരുൺ കുമാര്‍ എന്നിവരാണ് മരിച്ചത്. നാല് മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് അരുണിനെ പുറത്തെടുക്കാനായത്. ശ്രീഗൗതമിനെ വേഗം പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വിനോദയാത്രയ്ക്കായി കോയമ്പത്തൂരിൽ നിന്നെത്തിയ പത്തംഗ വിദ്യാർഥി സംഘത്തിലെ യുവാക്കളാണ് അപകടത്തിൽപെട്ടത്. കൂടെയുണ്ടായിരുന്ന വിദ്യാര്‍ഥികള്‍ ബഹളം വച്ചതോടെയാണ് നാട്ടുകാര്‍ എത്തിയത്. സ്‌കൂബ സംഘം, ഫയർ ഫോഴ്‌സ് എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി. അപകടത്തിയ മരിച്ച ശ്രീഗൗതം രാമേശ്വരം സ്വദേശിയും അരുൺ നെയ് വേലി സ്വദേശിയുമാണ്.