യുക്മയുടെ ഏഴാമത് കേരള പൂരവും ഓണാഘാഷവും വള്ളംകളിയും പ്രൗഢഗംഭീരമായി നടന്നു

ശ്രീകുമാർ ഉണ്ണിത്താൻ

ഇംഗ്ലണ്ടിലെ മലയാളീ അസോസിയേഷനുകളുടെ കേന്ദ്ര സംഘടനായ യുക്മയുടെ ഏഴാമത് കേരള പൂരവും ഓണാഘാഷവും വള്ളംകളിയും പ്രൗഢഗംഭീരമായി നടന്നു. കേരളപ്പൂരം വള്ളംകളിക്ക് ഇക്കുറി ഏറെ ആവേശകരമായ വരവേൽപ്പാണ് യുകെ മലയാളികൾ ഒരുക്കിയത്.

കേരളത്തിന് പുറത്ത് സംഘടിപ്പിക്കുന്ന മലയാളികളുടെ ഏറ്റവും വലിയ വള്ളംകളി മത്സരമാണ് യുക്മയുടെ വള്ളംകളി മത്സരം. രാവിലെ 9.30 ന് ആരംഭിച്ച മത്സരങ്ങൾക്ക് വൈകുന്നേരം വൈകീട്ട് 6.30 മണിയോടെയാണ് സമാപനമായി . 32 പുരുഷൻമാരുടെ ടീമും 16 സ്ത്രീകളുടെ ടീമും മത്സരത്തിൽ പങ്കെടുത്തു. പതിനായിരത്തോളം പേർ പരിപാടി കാണാനായെത്തി.

യുക്മ ദേശീയ അദ്ധ്യക്ഷൻ അഡ്വ എബി സെബാസ്റ്റിയൻ അദ്ധ്യക്ഷത വഹിച്ച സമാപന സമ്മേളനത്തിൽ ബേസിംഗ്‌സ്‌റ്റോക്ക് കൗൺസിലർ സജീഷ് ടോം സമാപന സമ്മേളനം ഔദ്യോഗികമായി ഉദ്‌ഘാടനം ചെയ്തു. ചടങ്ങിൽ ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി മുഖ്യാതിഥിയായി. സെക്രട്ടറി ജയകുമാർ നായർ സ്വാഗതം പറഞ്ഞു. ജലമേളയ്ക്ക് യു .കെ പാർലമെന്റിലെ ഏക മലയാളീ എം പി യായ സോജൻ ജോസഫ് ഫ്ളാഗ് ഓഫ് ചെയ്തു. ഒരു വശത്തു വാശിയേറിയ വള്ളംകളി നടക്കുബോൾ മറ്റ് സ്റ്റേജുകളിൽ കേരളപ്പൂരത്തിന്റെ ഭാഗമായി നടന്ന യുക്മ തെരേസാസ് ഓണച്ചന്തം പരിപാടിയും അതോടൊപ്പം തന്നെ കേരളത്തിലെ തനതായ നാടൻ കലാരൂപങ്ങളും അരങ്ങേറി. സെലിബ്രിറ്റി ഗസ്റ്റായ പ്രശസ്ത ചലച്ചിത്ര താരം നേഹ സക്‌സേന പുരസ്‌കാരങ്ങൾ സമ്മാനിച്ചു.

ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി തന്റെ പ്രസംഗത്തിൽ ഫൊക്കാനയുടെ ആശംസകൾ നേരുകയും, യുക്മയുമായി സഹകരിച്ചു പ്രവർത്തിക്കേണ്ടതിന്റെ ആവശ്യം ഉയർത്തി കാട്ടുകയും ചെയ്തു. അഡ്വ. എബി സെബാസ്റ്റ്യൻ ജയകുമാർ നായർ, ഷിജോ വർഗീസ് തുടങ്ങിയവയുടെ നേതൃത്വത്തിൽ യുക്മ നടത്തുന്ന പ്രവർത്തനങ്ങൾ പ്രശംസനീയം ആണ്. ഫൊക്കാന മെഡിക്കൽ കാർഡും പ്രിവിലേജ് കാർഡും ഓണ സമ്മാനമായി യുക്മയുമായി സഹകരിച്ച് യു കെ മലയാളികൾക്ക് കൂടെ പ്രയോജനം ലഭിക്കത്തക്ക രീതിയിൽ വ്യാപിപ്പിക്കാനും ഫൊക്കാനക്ക് സന്തോഷമാണെന്നും ലോകത്തിൽ ഉള്ള മലയാളീ സംഘടനകളെ ഒരേ കുടക്കിഴിൽ കൊണ്ടുവരുകയെന്നത് ഫൊക്കാനയുടെ വിഷൻ കൂടിയാണെന്നും സജിമോൻ ആന്റണി അഭിപ്രായപ്പെട്ടു.

More Stories from this section

family-dental
witywide