ബാബ സിദ്ദിഖ് വധക്കേസ് : ഗൂഢാലോചന നടത്തിയ 22 കാരന്‍ കാനഡയില്‍ അറസ്റ്റിലായി

മുംബൈ: . മഹാരാഷ്ട്ര മുന്‍ മന്ത്രിയും എന്‍സിപി നേതാവുമായ ബാബ സിദ്ദിഖിന്റെ കൊലപാതകത്തിലെ പ്രധാന ഗൂഢാലോചനക്കാരനായ യുവാവ് കാനഡയില്‍ പിടിയിലായി. സീഷന്‍ അക്തറെന്ന 22 കാരനാണ് പിടിയിലായിരിക്കുന്നതെന്ന് മഹാരാഷ്ട്ര ആഭ്യന്തര സഹമന്ത്രി യോഗേഷ് കദം പറഞ്ഞു. വ്യാജ പാസ്പോര്‍ട്ട് കേസിലാണ് സീഷന്‍ അക്തര്‍ അറസ്റ്റിലായത്.

യുവാവിനെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും തിരിച്ചെത്തിച്ച ശേഷം കൂടുതല്‍ ചോദ്യം ചെയ്യുമെന്നും കദം പിടിഐ വീഡിയോസിനോട് പറഞ്ഞു.

ജയിലിലായ ഗുണ്ടാനേതാവ് ലോറന്‍സ് ബിഷ്ണോയിയുടെ സഹോദരന്‍ അന്‍മോള്‍ ബിഷ്ണോയി ബാബ സിദ്ദിഖിനെ കൊലപാപ്പെടുത്താന്‍ സീഷന്‍ അക്തറിനും ശുഭം ലോങ്കറിനും ക്വട്ടേഷന്‍ നല്‍കിയിരുന്നുവെന്നാണ് വിവരം. ബാബ സിദ്ദിഖ് 2024 ഒക്ടോബര്‍ 12 നാണ് ബാന്ദ്രയില്‍ വെടിയേറ്റ് മരിച്ചത്. കേസില്‍ ഇതുവരെ 25 ഓളം പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.